
കറുത്ത ഇടതു തൂർന്ന മുടിക്കായി വീട്ടിൽ തയ്യാറാക്കാവുന്ന അത്ഭുത മരുന്ന് കൂട്ട്! | Herbal Hair Oil Using Keezharnelli
Herbal Hair Oil Using Keezharnelli
മുടികൊഴിച്ചിൽ, താരൻ, അകാല നര, എന്നിങ്ങനെ പലവിധ പ്രശ്നങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഇത്തരം പ്രശ്നങ്ങൾക്ക് കടകളിൽ നിന്നും വാങ്ങുന്ന എണ്ണകളും ഷാംപൂവുമൊക്കെ വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. എന്നാൽ വീട്ടിലുള്ള കുറച്ചു ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള പ്രതിവിധിയായി ഉപയോഗപ്പെടുത്താവുന്ന ഒരു എണ്ണയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു എണ്ണ കാച്ചുന്നതിനായി ആവശ്യമായിട്ടുള്ള പ്രധാന
സാധനങ്ങൾ 3 പിടി അളവിൽ കറിവേപ്പില, ഒരു പിടി അളവിൽ ആര്യവേപ്പില, കറ്റാർവാഴ, കീഴാർനെല്ലി, കരിഞ്ചീരകം, ഉലുവ ഗ്രാമ്പു, കുരുമുളക് അഞ്ജന കല്ല്, അര ലിറ്റർ വെളിച്ചെണ്ണ, ഒരു പിടി അളവിൽ ബ്രിംഗ് രാജ, നാല് ചെമ്പരത്തിപ്പൂ,അര മുറി തേങ്ങയുടെ പാൽ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തുവച്ച
ഉലുവ, കരിഞ്ചീരകം,ഗ്രാമ്പൂ എന്നിവ മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അതിനുശേഷം തേങ്ങയുടെ പാൽ പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. എടുത്തുവെച്ച ഇലകളെല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ട്
പിഴിഞ്ഞുവെച്ച തേങ്ങാപ്പാൽ അതിലേക്ക് ഒഴിച്ച് അരച്ചെടുക്കുക. ശേഷം ഈയൊരു കൂട്ട് അരിച്ചെടുത്തു മാറ്റിവയ്ക്കാം. ഇലകൾ അരയ്ക്കുന്നതിനോടൊപ്പം തന്നെ കറ്റാർവാഴയുടെ പൾപ്പ് മാത്രമായി എടുത്ത് അതുകൂടി ചേർത്തു വേണം അരച്ചെടുക്കാൻ. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അരിച്ചെടുത്ത് വച്ച ചേരുവകളും, പൊടികളും അതിലേക്ക് ചേർത്ത് നല്ലതുപോലെ കുറുക്കി വറ്റിച്ചെടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി
എടുക്കുന്ന എണ്ണയിലേക്ക് അഞ്ജനക്കല്ല് പൊടിച്ചതും, കുരുമുളകും ഇട്ട് അതിനുമുകളിലായി ഒരു തുണി ഉപയോഗിച്ച് കെട്ടിവയ്ക്കുക. ഇത്തരത്തിൽ തയ്യാറാക്കി വെച്ച എണ്ണ ഒരു രാത്രി റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ദിവസവും തലയിൽ തേച്ചു കുളിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി മുടികൊഴിച്ചിൽ, പൂർണമായും മാറുകയും മുടിക്ക് കറുപ്പുനിറം ലഭിക്കുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Herbal Hair Oil Using Keezharnelli Credit : Raji vlogs
- Use Fresh Keezharnelli – Choose fresh, clean keezharnelli leaves and stems.
- Wash Thoroughly – Rinse the herb well to remove dirt and impurities.
- Dry Completely – Pat the leaves dry and remove excess moisture.
- Crush the Herb – Crush or grind the keezharnelli into a coarse paste.
- Choose a Base Oil – Use coconut oil or another suitable hair oil as the base.
- Heat Gently – Warm the oil on low heat and add the crushed herb.
- Simmer Slowly – Heat gently until the herbal mixture is well infused without burning.
- Cool and Strain – Allow the oil to cool completely, then strain out the plant material.
- Store Properly – Keep the prepared oil in a clean, dry, airtight bottle.
- Patch Test First – Apply a small amount to the skin first and stop using it if irritation occurs.