കിളികൾ പറന്നുനടക്കുന്ന വീട്..!! 10 സെന്റ് സ്ഥലത്തെ 2900 sqft-ൽ അടങ്ങിയിരിക്കുന്ന കാഴ്ചകൾ | Home tour video.

വീടിന്റെ മനോഹാര്യത അശാസ്ത്രീയ വസ്തുക്കൾ കൊണ്ടുള്ള ആഡംബരങ്ങളിലല്ല മറിച്ച് സുരക്ഷയിലും പ്രകൃതിയോട് ഇണങ്ങി നിൽക്കുമ്പോഴുമാണ് എന്ന് കരുതുന്ന നിരവധി ആളുകൾ ഉണ്ട്, അവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പക്ഷികൾക്കും മത്സ്യങ്ങൾക്കുമെല്ലാം വീട്ടുകാർക്കൊപ്പം കഴിയുന്നതിനായി വീടിനകത്ത് തന്നെ വിശാലമായ വാസസ്ഥലം ഒരുക്കിയിരിക്കുന്നതാണ് ഈ വീടിന്റെ ഏറ്റവും

വലിയ പ്രത്യേകത. വീടിന് മുന്നിലെ ഓട്ടോമാറ്റിക് ഗേറ്റിൽ നിന്ന് തുടങ്ങുന്ന പ്രത്യേകതകൾ നിറഞ്ഞ കാഴ്ചകൾ, വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ തന്നെ കൂടുതൽ പ്രകടമാണ്. വീടിന്റെ വലതു വശത്തായി എലിവേഷന് യോജിക്കുന്ന തരത്തിൽ വെർട്ടിക്കൽ ഗ്രില്ലുകൊണ്ട് സിറ്റ്ഔട്ട് പൂർണ്ണമായും മറച്ച നിലയിലാണ് കാണുന്നത്. വീടിന് സമീപം നായകളുടെ ശല്യം രൂക്ഷമായത് കൊണ്ടാണ്, സുരക്ഷക്ക് മുൻഗണന നൽകുന്നതിനോടൊപ്പം വീടിന്റെ എലിവേഷനിൽ

ഒട്ടും മുഴച്ചു നിൽക്കാത്ത നിലയിൽ മനോഹരമായി ഗ്രിൽ വർക്ക്‌ ചെയ്തിരിക്കുന്നത്. വീടിന്റെ അകത്തെ കാഴ്ചകളിലേക്ക് കടന്നാൽ, ഏറ്റവും മനോഹരമായ കാഴ്ച്ച വീടിന്റെ മെയിൻ ഡോർ ആണ്. വ്യത്യസ്തമായ ഡിസൈനിൽ ഒരുക്കിയ മെയിൽ ഡോർ വീടിന്റെ ഭംഗി വർധിപ്പിക്കുന്നു. വീടിന്റെ ഇന്റീരിയർ കാഴ്ചകളിൽ കൗതുകകരമായി അനുഭവപ്പെടുന്ന ഒരിടം, വീടിന്റെ ലിവിങ് ഏരിയയിൽ നിർമ്മിച്ചിരിക്കുന്ന കോർട്ടിയാർഡ് ആണ്. മരവും ചെടികളും മനോഹരമാക്കിയ

കോർട്ടിയാർഡിൽ സ്വതന്ത്രരായി പറന്നുനടക്കുന്ന കിളികൾ കോർട്ടിയാർഡിന്റെ ഭംഗി വർധിപ്പിക്കുകയും മനസ്സിന് സന്തോഷം നൽകുകയും ചെയ്യുന്നു. 10 സെന്റ് സ്ഥലത്ത് 2900 sqft ൽ അത്യാവശ്യം മുറ്റം ലഭിക്കുന്ന രീതിയിലാണ് വീടിന്റെ പണി കഴിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ബാത്രൂം അറ്റാച്ച്ഡായ നാല് ബെഡ്റൂമുകൾ അടങ്ങിയിരിക്കുന്നു. മൊത്തം 85 ലക്ഷം രൂപ ചെലവിൽ, ഷേപ്പ് ബിൽഡേഴ്സിന്റെ മുഹമ്മദ്‌ മുനീർ ആണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. video credit: REALITY _One.