ഒരു ന്യൂജെൻ കേരള സ്റ്റൈൽ വീട്..! ചാരുപടികൾ കൊണ്ട് മനോഹരമായ നാലുകെട്ട് വീട് | Naalukettu home tour

Naalukettu home tour: കേരള തനിമയുള്ള വീട്, അതേ നാലുകെട്ട് വീട്. കാലം എത്രയൊക്കെ കടന്നുപോയാലും സമൂഹം എത്രയൊക്കെ വളർന്നാലും, ആ പഴയ നാടൻ ഭംഗികളുടെ ആസ്വാധനം ഒന്നും മലയാളികളിൽ നിന്ന് ഒരിക്കലും വിട്ടുപോകില്ല. അത്തരത്തിൽ, ഇപ്പോഴും കേരള സ്റ്റൈൽ നാടൻ തനിമകളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീട് പരിചയപ്പെടുത്തുന്നത്. എന്നാൽ, പഴയകാല പാരമ്പര്യങ്ങൾ വിളിച്ചുണർത്തുന്ന വീടാണെങ്കിലും, ഇതിന്റെ എക്സ്റ്റീരിയർ ഇന്റീരിയർ

കാഴ്ച്ചകൾ പുത്തൻ വിസ്മയങ്ങൾ നൽകുന്നു. വീടിനെ കുറിച്ച് പറഞ്ഞാൽ, 7.3 സെന്റ് സ്ഥലത്തിനകത്ത് 2733 sqft വിസ്തീർണ്ണത്തിൽ 5 ബെഡ്റൂമുകൾ അടങ്ങിയ വീടാണിത്. വീടിന്റെ എക്സ്റ്റീരിയർ വർക്കുകൾ മുഴുവനായും കേരള സ്റ്റൈലിൽ ആണ് ഒരുക്കിയിരിക്കുന്നത്. വീടിന്റെ മുൻവശത്ത് ഗേറ്റോ മതിലോ ഒന്നുമില്ലാത്തത് വീടിന്റെ പുറംഭംഗി വർധിപ്പിക്കുന്നു. വീടിന് മുൻവശത്തെ മനോഹരമായ പൂന്തോട്ടത്തിനിടയിൽ സിമന്റ്‌ കൊണ്ട് നിർമ്മിച്ച

ഒരു മനോഹര മരം വീട്ടുമുറ്റത്തിന്റെ മനോഹാരിതയിൽ അലിഞ്ഞു ചേരുന്നു. ചാരുപടികൾ അടങ്ങിയ സിറ്റ്ഔട്ടിലൂടെ വീടിനകത്തേക്ക് കടന്നാൽ, നേരെ ലിവിങ് റൂമിലേക്കെത്താം. വീടിനകത്ത് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ഇന്റീരിയർ വർക്കുകളിൽ നമ്മുടെ കണ്ണുകൾ പതിയും. ഡി ലൈഫ് ആണ് വീടിന്റെ ഇന്റീരിയർ വർക്ക് മുഴുവനായും ചെയ്തിരിക്കുന്നത്. ഐവറി നിറത്തിലുള്ള ടൈൽ ഉപയോഗിച്ചാണ് വീടിന്റെ ലിവിങ് ഏരിയയിലെ

ഫ്ലോറിങ് ചെയ്തിരിക്കുന്നത്. വൈറ്റ് നിറത്തിലുള്ള പെയിന്റിംഗ് വീടിന്റെ ഉൾവശം മനോഹരമാക്കുന്നു. ബ്ലാക്ക് & വൈറ്റ് കളർ കോമ്പോയിൽ ആണ് വീടിന്റെ ഡയ്നിംഗ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് & വൈറ്റ് കളർ കോമ്പോയിൽ ഗ്രാനൈറ്റ് ഉപയോഗിച്ചാണ് വീടിന്റെ കിച്ചൺ നിർവഹിച്ചിരിക്കുന്നത്. വിശാലമായ 5 ബെഡ്റൂമുകൾ വീടിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയേണ്ടതാണ്. Naalukettu home tour. video credit : Start Deal