മകന്റെ ജന്മദിനം ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ; വ്യത്യസ്ത ഔട്ട്‌ഫിറ്റ് അണിഞ്ഞ് കുടുംബം|Izahaak Boban Kunchacko birthday
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് നായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ, പിന്നീട് വ്യത്യസ്തതകൾ നിറഞ്ഞ ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചിട്ടുണ്ട്. സിനിമക്ക് പുറത്ത് സോഷ്യൽ മീഡിയയിലും സജീവമായ നടൻ, തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വലിയൊരു ആരാധകവൃന്ദം നടനെ
സോഷ്യൽ മീഡിയയിൽ പിന്തുടരുന്നുമുണ്ട്. ഏപ്രിൽ 16 ന് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും അവരുടെ മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയുടെ മൂന്നാം ജന്മദിനം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷിച്ചു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. കുടുംബത്തിലെ എല്ലാവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. പ്രിയയും കുഞ്ചാക്കോ ബോബനും

കറുപ്പ് വസ്ത്രമാണ് ധരിച്ചിരുന്നത്. ഇസഹാക്ക് കറുപ്പും മഞ്ഞയും കലർന്ന വസ്ത്രം ധരിച്ച് എല്ലായ്‌പ്പോഴും എന്നപോലെ ക്യൂട്ട് ആയിരുന്നു. മറ്റൊരു ചിത്രത്തിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒരു കൺസ്ട്രക്ഷൻ തീമിൽ പോസ് ചെയ്യുന്നത് കാണാം. കൂടാതെ മകൻ ഇസഹാക്കിനെ ചേർത്തുപിടിച്ചിരിക്കുന്ന ഒരു ചിത്രവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. “ഞങ്ങളുടെ എല്ലാമായ ഇസഹാക്ക് ബോബൻ കുഞ്ചാക്കോക്ക് ജന്മദിനാശംസകൾ. ആശംസകൾക്കും
പ്രാർത്ഥനകൾക്കും സ്നേഹത്തിനും എല്ലാവർക്കും നന്ദി & ഹാപ്പി ഈസ്റ്റർ!” എന്ന അടിക്കുറിപ്പോടെയാണ് നടൻ ചിത്രങ്ങൾ പങ്കുവെച്ചത്. കമന്റ് ബോക്സിൽ ആരാധകർക്കൊപ്പം നടിമാരായ റീനു മാത്യൂസ്, ഗീതു മോഹൻദാസ്, ചിന്നു ചാന്ദിനി, ദിവ്യ പ്രഭ, പേർളി മാണി, നടന്മാരായ രമേശ് പിഷാരടി, മുന്ന, വിനയ് ഫോർട്ട്, ഗായകരായ ശഹബാസ് അമൻ, ഹരിശങ്കർ തുടങ്ങിയവരെല്ലാം ഇസാഹാക്കിന് ജന്മദിനാശംസകൾ നേർന്നു. Izahaak Boban Kunchacko birthday