ഈ രഹസ്യം അറിഞാൽ പഴംപൊരി പൊങ്ങിവരും.!! സോഫ്റ്റാവും എണ്ണ കുടിക്കില്ല; മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും കൊതി മാറാത്ത കിടിലൻ പഴംപൊരി.!! | Kerala Pazhampori Recipe

Kerala Pazhampori Recipe : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു അടിപൊളി പഴംപൊരിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 2 cup മൈദ എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു വെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 1/4 cup പഞ്ചസാര, 1/4 cup റവ, 5 ഏലക്കായ എന്നിവ ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക്

2 കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. എന്നിട്ട് രണ്ടുമൂന്ന് മിനിറ്റ് നന്നായി അടിച്ചെടുക്കുക. ഇപ്പോൾ അടിച്ച് എടുത്തിട്ടുള്ള മിക്സ് നേരത്തെ മാറ്റിവെച്ചിട്ടുള്ള മൈദ മാവിന്റെ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഇതിലേക്ക് 1 1/2 cup വെള്ളം കുറേശ്ശെയായി ചേർത്ത് കൊടുത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആവാത്ത മാവ് ആണ് നമുക്ക് വേണ്ടത്. പിന്നീട് ഇതിലേക്ക് അല്‌പം മഞ്ഞൾപൊടി,

എണ്ണ കുടിക്കാതിരിക്കാൻ 1 tsp നാരങ്ങാ നീര് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇനി ഇത് അടച്ചുവെച്ച് ഒരു 10 മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം നല്ല ടേസ്റ്റ് കിട്ടുവാനായി 1 tsp നെയ്യ് ചേർക്കാം. എന്നിട്ട് മാവിൽ എയർ കയറാനായി രണ്ടുമൂന്നു മിനിറ്റ് നന്നായി ഇളക്കി കൊടുക്കാം. അങ്ങിനെ പഴംപൊരിയ്ക്ക് വേണ്ടിയുള്ള ബാറ്റർ ഇവിടെ റെഡിയായിട്ടുണ്ട്.

അടുത്തതായി ഒരു കുക്കർ അടുപ്പത്തു വെക്കുക. എന്നിട്ട് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിനുശേഷം 1 kg നേന്ത്രപ്പഴം നീളത്തിൽ അരിഞ്ഞെടുക്കുക. ബാക്കി ചെയ്യണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Kerala Pazhampori Recipe credit : sruthis kitchen

0/5 (0 Reviews)