തനി നാടൻ കൊഞ്ച് റോസ്റ്റ്.!! ഈ മസാലയിൽ ചെമ്മീൻ റോസ്റ്റ് ചെയ്‌താൽ ചോറ് നിർത്തൂല; | Kerala Style Prawns Roast Recipe

About Kerala Style Prawns Roast Recipe

Kerala Style Prawns Roast Recipe: നമ്മൾ മലയാളികൾക്ക് നാടൻ കൊഞ്ച്, മീൻ വിഭവങ്ങൾ എന്നിവയോടെല്ലാം ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. എന്നാൽ കൊഞ്ച് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ അറിയാത്ത ചിലരെങ്കിലും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഞ്ച് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Prawns
  • Chilly powder
  • Turmeric Powder
  • Salt
  • Pepper Powder
  • Lemon Juice
  • Ginger and Garlic
  • Onion
  • Curry Leaves

How To Make Kerala Style Prawns Roast Recipe

ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കൊഞ്ചിലേക്ക് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കൊഞ്ച് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. മസാല തേച്ചുവച്ച കൊഞ്ച് കുറേശ്ശെയായി എണ്ണയിലേക്കിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.

ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് സവാള കൂടി ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് നേരത്തെ എടുത്തുവച്ച പൊടികൾ കൂടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം വറുത്തുവെച്ച കൊഞ്ച് ചേർത്തു കൊടുക്കുക. കൊഞ്ച് ഇടുന്നതിനു മുൻപായി അല്പം വെള്ളം കൂടി മസാലയിലേക്ക് ചേർത്തു കൊടുക്കണം. വെള്ളം വലിഞ്ഞു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുന്നതാണ് Credit : Aadyas Glamz

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)