റെസ്റ്റോറന്റ് സ്റ്റൈലിൽ അസാധ്യ രുചിയിൽ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കാം; ഉണ്ടാക്കുമ്പോൾ ഈ രഹസ്യ ചേരുവ കൂടി ചേർത്തു നോക്കൂ..! | Speacial Egg Roast Recipe

Speacial Egg Roast Recipe: ചപ്പാത്തി,ആപ്പം, ഇടിയപ്പം പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും എഗ്ഗ് റോസ്റ്റ്, എന്നാലും പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലാണ് എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത്. വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു എഗ്ഗ് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ആവശ്യമായ ചേരുവകൾ

  • മുട്ട – 4 എണ്ണം
  • സവാള- വലുത് രണ്ടെണ്ണം നീളത്തിൽ അരിഞ്ഞെടുത്തത്
  • ഇഞ്ചി /വെളുത്തുള്ളി- ഒരു പിടി
  • പച്ചമുളക് -2 എണ്ണം
  • കറിവേപ്പില – ഒരു തണ്ട്
  • മുളകുപൊടി – രണ്ട് ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി -1/4 ടീസ്പൂൺ
  • മല്ലിപ്പൊടി-1 ടീസ്പൂൺ
Special Egg Roast Recipe

തയ്യാറാക്കേണ്ട രീതി

ആദ്യം തന്നെ എഗ്ഗ് റോസ്റ്റ് തയ്യാറാക്കാൻ ആവശ്യമായ മുട്ട പുഴുങ്ങിയെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയം കൊണ്ട് റോസ്റ്റിലേക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്തെടുക്കണം. അതിനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എടുത്തുവെച്ച സവാള, പച്ചമുളക്, കറിവേപ്പില, ചതച്ചുവെച്ച ഇഞ്ചി,വെളുത്തുള്ളി എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ നന്നായി വഴറ്റിയെടുക്കണം. ഉള്ളി പെട്ടെന്ന് വഴണ്ട് കിട്ടാനായി കുറച്ചുനേരം അടച്ചുവെച്ച് ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുത്താൽ മതി.

ഉള്ളിയും മറ്റു ചേരുവകളും വഴണ്ട് വന്നു കഴിഞ്ഞാൽ പൊടികൾ ഓരോന്നായി അതിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ മിക്സ് ചെയ്തെടുക്കുക. ശേഷം റോസ്റ്റിലേക്ക് ആവശ്യമായ വെള്ളം കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈ സമയത്ത് ആവശ്യത്തിനുള്ള ഉപ്പ് കൂടി റോസ്റ്റിൽ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം പുഴുങ്ങിവെച്ച മുട്ട തോടെല്ലാം കളഞ്ഞു വൃത്തിയാക്കി അതുകൂടി കറിയിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കാം. അല്പം കറിവേപ്പില കൂടി കറിക്ക് മുകളിലായി ഇട്ടശേഷം സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Egg Roast Recipe Credits : Anu’s Food World (cookery channel)

0/5 (0 Reviews)