ഇനി സുമിത്രയുടെയും രോഹിതിന്റെയും കാലം ;കുടുംബവിളക്ക് ഇനി കല്യാണവേദി.!!പക്ഷെ സിദ്ധാർഥ് ഇനി എന്തു ചെയ്യുമെന്ന ആകാംക്ഷയിൽ പ്രേക്ഷകർ.|Kudumbavilakk today episode
kudumbavilakk today episode : പ്രേക്ഷകർ ഏറെ കാത്തിരുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങളുമായ് ശ്രീനിലയം വീട്. മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹ ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്. ഇനി ആ മുഹൂർത്തം മാത്രമാണ് ബാക്കി. മനസുകൊണ്ട് സുമിത്ര രോഹിത്തിന്റെ ഭാര്യയാവാനുള്ള തയ്യാറെടുപ്പുകളൊക്കെ എടുത്തുകഴിഞ്ഞു. സിദ്ധാർത്തും കൂട്ടുകാരനും ഇനി
ഈ വിവാഹം മുടക്കാൻ എന്ത് അടവാണ് എടുക്കുക എന്നുള്ള ആശങ്ക പ്രേക്ഷകർക്കുണ്ട്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം അതിഗംഭീരമായി നടത്താനുള്ള കുടുംബത്തിന്റെ ആഗ്രഹം ഇനി സാധ്യമാവുകയാണ്. വേദികയെ വീണ്ടും സമ്പത്തിനോടും നീരവിനോടുമൊപ്പം പറഞ്ഞയക്കാൻ തന്റെ പുതിയ അടവ് എടുത്തിരിക്കുകയാണ് ഇപ്പോൾ സിദ്ധാർഥ്. നീരവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വേദികയുമായി കൂടുതൽ അടുപ്പിക്കുവാനാണ് സിദ്ധാർത്ഥിന്റെ ഉദ്ദേശ്യം.

സിദ്ധാർഥ് ഇങ്ങനെ ചെയ്യുന്നത് വേദിക സമ്പത്തിനും നീരാവിനുമൊപ്പം പോയി ജീവിക്കാനും സിദ്ധാർത്ഥിന് സുമിത്രയോടൊപ്പം വീണ്ടും ഒരു നല്ല ദാമ്പത്യ ജീവിതം ഉണ്ടാക്കാനും വേണ്ടിയാണ്. എന്നാൽ രോഹിത്തുമായുള്ള സുമിത്രയുടെ ഈ വിവാഹം മുടങ്ങിയാലും ശരി, സിദ്ധാർത്തുമായി ഒരു വിവാഹജീവിതം തനിക്കിനി ഉണ്ടാകില്ല എന്നാണ് സുമിത്ര പറഞ്ഞത്. അതേസമയം വേദിക ഒരിക്കലും സിദ്ധുവിനെ വിട്ട് പോകില്ല എന്ന കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ഈ വിവാഹം മുടക്കാനുള്ള അടുത്ത വഴി എന്തായിരിക്കും സിദ്ധാർത്ത് ചെയ്യുക എന്നാണ് പ്രേക്ഷകർ ഏറെ ആശങ്കയിൽ ചോദിക്കുന്നത്. ഈ വിവാഹം നടക്കുമോ,
അതോ സിദ്ധാർത്ത് സുമിത്രയെ വീണ്ടും വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായ് കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്ക് പ്രേക്ഷകർക്ക് മുൻപിലേക്കെത്തും. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് ഈ സീരിയൽ. മീര വാസുദേവാണ് കുടുംബവിളക്കിൽ നായികയായി എത്തുന്നത്. ഒരിടവേളക്ക് ശേഷം മീര ക്യാമറക്ക് മുൻപിലെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു.
