വിവാഹം മുടക്കാൻ സിദ്ധു; സുമിത്രയെയും രോഹിത്തിനെയും വേർപെടുത്താനാവില്ലെന്ന് സിദ്ധാർഥ് . സിദ്ധുവിന് ചുട്ട മറുപടി കൊടുത്ത് സുമിത്ര.!! |Kudumbavilakku Latest episode

Kudumbavilakku Latest episode: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ കുടുംബവിളക്കിൽ പുതിയ നിർണായകമുഹൂർത്തങ്ങൾ വന്നുചേരുകയാണ്. സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നടക്കാൻ ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സുമിത്രയെയും രോഹിത്തിനെയും തമ്മിലകറ്റി സുമിത്രയെ വീണ്ടും തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി, സുമിത്രയുടെ കഴുത്തിൽ വീണ്ടും താലി കെട്ടണമെന്ന വാശിയോടെ ഓരോ കാര്യങ്ങൾ ചെയ്യുകയാണ് സിദ്ധാർഥ്. സിദ്ധുവിന്റെ ഇത്തരം പ്രവൃത്തികൾ സുമിത്രയെ വളരെയധികം സങ്കടത്തിലാക്കുന്നുണ്ട്. അതേ സമയം സിദ്ധുവിനോട്

സുമിത്രയ്ക്ക് അടക്കാനാകാത്ത ദേഷ്യവും ഉണ്ടാകുന്നുണ്ട്. സുമിത്ര രോഹിത്തിനെ വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുന്ന ഈ സമയം രോഹിത്തിനെ ആക്രമിക്കാൻ ശ്രമിച്ച സിദ്ധുവിനോട് മാസ് ഡയലോഗ് ഇറക്കുകയാണ് സുമിത്ര. രോഹിത്തിനെ വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ ഒരിക്കലും വീണ്ടും വിവാഹം കഴിച്ച് നിങ്ങളുടെ കൂടെ സന്തോഷമായി ജീവിക്കുമെന്ന് കരുതേണ്ട എന്ന് മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് സുമിത്ര. ഇതെല്ലാം സിദ്ധുവിനെ വളരെയധികം പ്രകോപിപ്പിച്ചിരുന്നു. സിദ്ധാർഥ് രോഹിതിനെ ആക്രമിച്ചതും അപകടത്തിലാക്കാൻ ശ്രമിച്ചതും സുമിത്രയെ വളരെ മനോവിഷമത്തിലാക്കിയിട്ടുണ്ട്.

kudumbavilakku today 4

സിദ്ധുവിനെതിരെ നിയമപോരാട്ടത്തിന് പോകണം എന്നാണ് സുമിത്ര രോഹിത്തിനോട് പറഞ്ഞത്. എന്നാലിപ്പോൾ സിദ്ധാർഥ് ജെയിംസിനെ കൂട്ടുപിടിച്ച് വീണ്ടും സുമിത്രയെയും രോഹിത്തിനെയും അകറ്റാനുള്ള പ്ലാനിങ്ങുകളിലാണ്. ഈ വിവാഹം എങ്ങനെയെങ്കിലും മുടക്കി സുമിത്രയെ വീണ്ടും തനിക്ക് തിരികെ ലഭിക്കണമെന്നാണ് സിദ്ധാർഥ് ജെയിംസിനോട്‌ പറഞ്ഞിട്ടുള്ളത്. ഇവരുടെ കൂട്ടുകെട്ടിൽ വിരിയുന്ന തന്ത്രങ്ങളെക്കൊണ്ട് സുമുത്രയുടെയും രോഹിത്തിന്റെയും വിവാഹം മുടക്കാൻ കഴിയുമോ എന്നാണ്

പ്രേക്ഷകർ ഏവരും ഒരുപോലെ ചോദിക്കുന്നത്. സിദ്ധാർത്തിന് സുമിത്രയെ വീണ്ടും ലഭിക്കരുത്, സിദ്ധാർഥ് സുമിത്രയുടെ ജീവിതത്തിലേക്ക് വീണ്ടും വന്നാൽ പരമ്പരയുടെ വില പോകും, ഇപ്പോഴുള്ള സുമിത്രയുടെ നിലപാട് പരമ്പരയുടെ ആരാധകർ ആഗ്രഹിച്ച രീതിയിലാണ്, ഈ നിലപാടിൽ നിന്നും സുമിത്ര മാറരുത് എന്നൊക്കെയാണ് പ്രേക്ഷകർ പറയുന്നത്.

kudumbavilakku serial 2
Rate this post