വേദികയെ ഒഴിവാക്കാൻ സമ്പത്തുമായി കൈകോർത്ത് സിദ്ധാർഥ്;സിദ്ധുവിന് ഭ്രാന്തുപിടിച്ചെന്നു പ്രേക്ഷകർ .സുമിത്രയെ രോഹിത് സ്വന്തമാക്കുമോ എന്നും പ്രേക്ഷകർ ?|Kudumbavilakku serial today episode

Kudumbavilakku serial today episode:കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. നടി മീരാ വാസുദേവ് നായികയായെത്തുന്ന ഈ പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ഉള്ളത്. ഇപ്പോഴിതാ പരമ്പരയിൽ സുമിത്രയുടെ പുനർവിവാഹം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കോളേജ് സമയത്ത് തന്റെ സുഹൃത്തായിരുന്ന രോഹിത്തിനെയാണ് സുമിത്ര വിവാഹം ചെയ്യാൻ പോകുന്നത്. സിദ്ധാർത്തിൽ നിന്നും നേരിട്ട അവഗണനകളും ദുരനുഭവങ്ങളും മറന്നുകൊണ്ട്

സുമിത്ര പുതുജീവിതത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ സുമിത്രയെ രോഹിത്തിന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലുവാൻ അനുവദിക്കാത്ത സിദ്ധു തന്നെയാണ് ഇപ്പോൾ കഥയിലെ വില്ലൻ. സിദ്ധുവിന് വേദികയെ വേണ്ട. വേദികയെ തൻറെ തലയിൽ നിന്നും ഒഴിവാക്കാൻ വേണ്ടി പലവിധ പണികൾ പയറ്റിക്കൊണ്ടിരിക്കുകയാണ് സിദ്ധു. അതിൽ ഏറ്റവും പുതിയത് സമ്പത്തിനെ നേരിൽ കണ്ട് വേദികയെ വീണ്ടും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കലാണ്. വേദിക ഇപ്പോഴും സ്നേഹിക്കുന്നത് തന്നെയല്ല, മറിച്ച്

Kudumbavilakku serial today episode 2

അവളുടെ കുട്ടിയുടെ അച്ഛനായ സമ്പത്തിനെ തന്നെയാണ് എന്ന് പറയുന്ന സിദ്ധാർത്തിനെ കണ്ട് പ്രേക്ഷകർ പോലും ചിരിച്ചുപോവുകയാണ്. ഒരു മനുഷ്യന് ഇത്രത്തോളംഅധ:പ്പതിക്കാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്നാൽ ഇത് സീരിയലിൽ മാത്രം കാണുന്ന ഒരു കാഴ്ചയല്ല, ഇത്തരം പുരുഷന്മാർ നമുക്ക് ചുറ്റുമുണ്ട് എന്നുകൂടി പ്രേക്ഷകർ പറഞ്ഞുവെക്കുന്നു. സുമിത്രക്ക് വേണ്ടി ഭ്രാന്ത്‌ പിടിച്ച് ഓടുന്ന സിദ്ധുവിനെ ഇപ്പോൾ പ്രേക്ഷകർക്ക് കാണാം. രോഹിത്തിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുക്കുകയാണ് സിദ്ധു.. ഇത്‌ കണ്ടിട്ട് പ്രേക്ഷകർ ഒന്നടങ്കം ചോദിച്ചുപോവുകയാണ്, ഈ സിദ്ധുവിന്

എന്ത് അധികാരമുണ്ട്, സുമിത്രയുടെ ജീവിതത്തിൽ ഇനിയും ഇങ്ങനെ ഇടപെടാൻ. മുന്നേ സുമിത്രയെയോ സ്വന്തം മക്കളെയോ ഒന്ന് ചിന്തിക്കുകപോലും ചെയ്യാതെ വേദികയുമായി അവിഹിതബന്ധത്തിന് പോയ സിദ്ധു ഇപ്പോൾ സുമിത്രയുടെ കാര്യത്തിൽ എന്ത് അധികാരത്തിന്റെ പേരിലാണ് ഇടപെടാൻ വരുന്നത്. തന്റെ മക്കളുടെ അമ്മ എന്ന അധികാരം പറഞ്ഞാണ് ഇപ്പോൾ വരുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേകില്ല. ഇത്‌ സുമിത്രയുടെ മാത്രം ജീവിതമാണ്, തീരുമാനം എടുക്കുന്നത് സുമിത്ര മാത്രവും.

Kudumbavilakku serial today episode 3
വേദികയെ ഒഴിവാക്കാൻ സമ്പത്തുമായി കൈകോർത്ത് സിദ്ധാർഥ്;സിദ്ധുവിന് ഭ്രാന്തുപിടിച്ചെന്നു പ്രേക്ഷകർ .സുമിത്രയെ രോഹിത് സ്വന്തമാക്കുമോ എന്നും പ്രേക്ഷകർ ?|Kudumbavilakku serial today episode 3
Rate this post