കോമഡിയൻ ഇന്ന് പിറന്നാൾ .!!പിഷാരടിക്ക് ആശംസകൾ നേരുന്നതിനോടൊപ്പം ഉഗ്രൻ പണി കൊടുത്ത് കുഞ്ചാക്കോ ബോബൻ|kunjchako boban birthday wishes to ramesh pisharadi

kunjchako boban birthday wishes to ramesh pisharadi: പിഷാരടിക്കൊപ്പം ഉള്ള രസകരമായ ചിത്രം പങ്കുവെച്ചുകൊണ്ട് പ്രിയതാരം കുഞ്ചാക്കോ ബോബൻ; പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയയും ആരാധകരും. മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഒരുകാലത്ത് യുവത്വങ്ങൾ ഹൃദയത്തിൽ ഏറ്റിയ റൊമാന്റിക് നായകൻ. ഈയടുത്ത് കുഞ്ചാക്കോ ബോബന്റെ ഇറങ്ങിയ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രം വൻ ഹിറ്റ് ആയിരുന്നു.

ഒരുപാട് കോളിളക്കങ്ങൾക്ക് സാക്ഷിയായി ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. 90ലധികം ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം കുഞ്ചാക്കോ ബോബൻ സാധിച്ചിട്ടുണ്ട്. നടൻ നിർമ്മാതാവ് ബിസിനസുകാരൻ എന്നിങ്ങനെ തന്റെ കഴിവിന്റെ മേഖലകൾ വിപുലപ്പെടുത്താൻ ആയിട്ടാണ് എപ്പോഴും താരം ശ്രമിക്കാറ്. 2005ലാണ് താരം വിവാഹിതൻ ആകുന്നത്. പ്രിയ അന്ന സാമുവൽ ആണ് ഭാര്യ. താരത്തിന് ഒരു മകനാണ്. 1981 ബാലതാരമായി ആണ് സിനിമ ലോകത്തേക്കുള്ള

കുഞ്ചാക്കോ ബോബന്റെ ചുവടുവെപ്പ്.1997 ലെ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി. ഈ ചിത്രം അന്ന് തരംഗമായിരുന്നു. അനിയത്തിപ്രാവ്, നക്ഷത്ര താരാട്ട്, പ്രേം പൂജാരി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ എന്ന് തുടങ്ങി പിന്നീട് നിരവധി ചിത്രങ്ങൾ. എല്ലായിപ്പോഴും താരം തന്റെ ആരാധകർക്കൊപ്പമാണ്. യാതൊരുവിധ താര ജാഡകളും ഇല്ലാതെയാണ് ജനങ്ങൾക്കിടയിൽ കുഞ്ചാക്കോ ബോബൻ എത്താറ്.

തന്റെ ഔദ്യോഗിക പേജിലൂടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാൻ കുഞ്ചാക്കോ ബോബൻ മടിക്കാറില്ല. എന്നാൽ ഇപ്പോൾ ഇതാ പിഷാരടിക്ക് നല്ല ഒരു ഉഗ്രൻ പണിയും ആയിട്ടാണ് കുഞ്ചാക്കോ എത്തിയിരിക്കുന്നത്. നല്ലൊരു കോമെഡിയനാണ് പിഷാരടി. അതുകൊണ്ടുതന്നെ ആയിരിക്കാം ഒരുപക്ഷേ കുഞ്ചാക്കോ ഈ ചിത്രം തന്റെ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പിഷാരടിയും കുഞ്ചാക്കോ ബോബനും ഒരു ബാത്ത് ഡബ്ബിന്

ഉള്ളിൽ ഇരിക്കുന്ന ചിത്രമാണിത്. ചിത്രത്തിനു താഴെയായി കുഞ്ചാക്കോ ഇങ്ങനെ കുറിച്ചിട്ടുണ്ട്. “Coudn’t help sharing this funny pic dear Pisheeeeeee!!! Thank you for being such a happy face in our life dear… For being such a great friend, suppert, family, ce-acter and the craziest one te make our life pretty much crazy keel!! Happy Birthday Pishu Bey”

<

A post shared by Kunchacko Boban (@kunchacks)