ഇനി മല്ലിയില കടയിൽ നിന്നും വാങ്ങേണ്ട.. ആവശ്യത്തിനുള്ളത് എളുപ്പം വീട്ടിൽ കൃഷി ചെയ്യാം.👌👌

കറികൾക്ക് രുചി കൂട്ടാനായി മല്ലിയില നമ്മൾ നിത്യം ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് മല്ലിയില എന്നത് പലർക്കും അറിയില്ല. പല തര൦ രാസ വസ്തു പ്രയോഗങ്ങളിലൂടെ കടന്നു വന്നിട്ടാണ് കടകളിൽ നിന്നും ഇത് നമ്മുടെ കൈകളിലെത്തുന്നുന്നത്. അതിനു ഗുണഫലങ്ങൾ വളരെ കുറവായിരിക്കും.

എന്നാൽ വ്യക്തമായ പരിചരണമുണ്ടെങ്കിൽ നമുക്കും എളുപ്പത്തിൽ വീട്ടിൽ തന്നെ വിത്തു പാകി മല്ലിയില വീട്ടിൽ തന്നെ നട്ടു വളര്ത്താന് സാധിക്കും. കേരളത്തിലെ കാലാവസ്ഥ മല്ലിയില കൃഷിക്ക് മികച്ചത് തന്നെയാണ്. അധികം സൂര്യ പ്രകാശത്തിന്റെ ആവശ്യമില്ല എന്നത് വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്.

നല്ല വണ്ണം താഴ്ത്തി വേണം മല്ലി നടാനായി. വിത്തുകൾ പെട്ടെന്ന് മുളക്കാനായി രണ്ടു ദിവസം തണുത്ത കട്ടൻ ചായയിൽ ഇട്ടു വെച്ചാൽ പെട്ടെന്ന് തന്നെ മുളച്ചു കിട്ടും. ശേഷം രണ്ടു നേരവും നനക്കുക എന്നത് പ്രധാനമാണ്. ചെടി വലുതായി കഴിഞ്ഞാൽ നന കുറക്കാൻ ശ്രദ്ധിക്കണo. അൽപ്പം വലുതായാൽ തൊട്ടു ഇലകൾ പറിച്ചു തുടങ്ങാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokamചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.