ഈ ഇല കൊണ്ടിങ്ങനെ ചെയ്താൽ ഒരു വർഷത്തേക്ക് മാറാലയ്ക്ക് വിട.!! അലർജി ഉള്ളവർക്കും എളുപ്പം ക്ലീൻ ചെയ്യാം.. | Marala Kalayan Easy Tip

Marala Kalayan Easy Tip : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എട്ടുകാലി, മാറാല എന്നിവ കൊണ്ടുള്ള പ്രശ്നം. ആഴ്ചയിൽ ഒരു തവണ മാറാല തട്ടിക്കളഞ്ഞാലും അവ പെട്ടെന്ന് തന്നെ വീണ്ടും പഴയ രീതിയിൽ വന്നു തുടങ്ങുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ലായനി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ആര്യവേപ്പിന്റെ ഇല, കർപ്പൂരം, പട്ട, ഗ്രാമ്പൂ, വിനാഗിരി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് തിളപ്പിക്കാനായി വയ്ക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ആര്യവേപ്പിലയുടെ ഇലയും എടുത്തുവച്ച പട്ടയും ഗ്രാമ്പൂവും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇവയുടെ സത്തെല്ലാം വെള്ളത്തിലേക്ക് ഇറങ്ങി പകുതിയായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത് മാറ്റാം. ഇതിലേക്ക് കർപ്പൂരം പൊടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതുപോലെ രണ്ട് ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ലായനിയിലേക്ക് ചേർത്തു കൊടുക്കണം. ചൂടാറിയ ശേഷം ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കി വീടിന്റെ എല്ലാ ഭാഗങ്ങളിലും സ്പ്രേ

ചെയ്തു കൊടുക്കാവുന്നതാണ്. പ്രത്യേകിച്ച് ഫർണിച്ചറുകൾ, ടിവി സ്റ്റാൻഡ് എന്നിവിടങ്ങളിൽ എല്ലാം ഈ ഒരു വെള്ളം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ എട്ടുകാലിയുടെ ശല്യം ഇല്ലാതാക്കാനായി സാധിക്കും. കൂടാതെ നിലം തുടയ്ക്കാനുള്ള വെള്ളത്തിൽ ഈയൊരു ലിക്വിഡ് ഉപയോഗിക്കുകയാണെങ്കിൽ വീടിനകത്ത് സുഗന്ധം നിലനിർത്താനും സാധിക്കും. കെമിക്കൽ ഉപയോഗിക്കാത്ത ഈ ഒരു ലായനി എവിടെ വേണമെങ്കിലും ധൈര്യമായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Marala Kalayan Easy Tip credit: Ansi’s Vlog