മിക്സി വൃത്തിയാക്കി എടുക്കാൻ ഇങ്ങനെ ചെയ്തു നോക്ക.!! ഇനി എത്ര വർഷം ഉപയോഗിച്ചാലും കേടാകില്ല.!! കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം.. | Mixi Cleaning Tips

Mixi Cleaning Tips : അടുക്കളയിലെ ഉപകരണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മിക്സി. എന്നാൽ മിക്സിയുടെ നിരന്തരമായ ഉപയോഗം അത് പെട്ടെന്ന് കറകളെല്ലാം പിടിച്ച് വൃത്തികേടായി പോകുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗമെല്ലാം പെട്ടെന്ന് അഴുക്കു പിടിച്ചു വൃത്തികേടായി കാണാറുണ്ട്. അത്തരം ഭാഗങ്ങൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ മിക്സിയുടെ എല്ലാ പാർട്സും

വൃത്തിയാക്കി എടുക്കുന്നതിനായി ചെയ്യാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. മിക്സി വൃത്തിയാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ വിനാഗിരി, ബേക്കിംഗ് സോഡാ, നാരങ്ങയുടെ തൊണ്ട് ഇത്രയും സാധനങ്ങൾ മാത്രമാണ്‌. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾസ്പൂൺ അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. ബേക്കിംഗ് സോഡ വിനാഗിരിയിൽ ചേർത്തു കൊടുക്കുമ്പോൾ

കെമിക്കൽ റിയാക്ഷൻ വന്ന് നല്ലതുപോലെ പതളകൾ കാണാൻ സാധിക്കുന്നതാണ്. അതിനു ശേഷം ഒരു നാരങ്ങയുടെ പകുതി എടുത്ത്ആ ഒരു ലിക്വിഡിൽ മുക്കി മിക്സിയുടെ എല്ലാ ഭാഗത്തും നല്ലതുപോലെ തേച്ചു കൊടുക്കുക. ഫ്രിഡ്ജിൽ ഉപയോഗിക്കാതെ പഴകി കിടക്കുന്ന നാരങ്ങ ഉണ്ടെങ്കിൽ അതിന്റെ തൊണ്ട് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ലിക്യുഡ് മിക്സിയുടെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിച്ച് കഴിഞ്ഞാൽ ഒരു തുണി ഉപയോഗിച്ച് തുടച്ചു കൊടുക്കാവുന്നതാണ്. മിക്സിയുടെ എല്ലാ ഭാഗവും ഈയൊരു രീതിയിൽ

തുടച്ചെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെയ്തു വയ്ക്കുകയാണെങ്കിൽ മിക്സി എല്ലായെപ്പോഴും വൃത്തിയായി തന്നെ ഇരിക്കും. മാത്രമല്ല കെമിക്കലുള്ള സാധനങ്ങൾ ഒന്നും ഉപയോഗിക്കാത്തതു കൊണ്ട് ഇതിനെ ഒരു സുരക്ഷിതമായി മാർഗമായി കണക്കാക്കുകയും ചെയ്യാം. മിക്സിക്ക് യാതൊരുവിധ പോറലും ഇത് ഉപയോഗിക്കുന്നത് വഴി ഉണ്ടാകില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Grandmother Tips