ഇതൊന്ന് തൊട്ടാൽ മതി.. ഏത് നരച്ച മുടിയും കട്ട കറുപ്പാകും.!! നീലയമരിയുടെ ആരും അറിയാത്ത ഞെട്ടിക്കുന്ന ഗുണങ്ങൾ!! | Indigo Plant Benefits For Hair

Indigo Plant Benefits For Hair : നാട്ടിൻപുറങ്ങളിൽ മിക്കവീടുകളുടെയും തൊടികളിൽ പലപ്പോഴും തിരിച്ചറിയ പെടാതെ പോകുന്ന ചെടിയാണ് നീലയമരി. പേര് കേട്ട് നീല കളറുള്ള സസ്യം അന്വേഷിച്ചു ആരും പോകണ്ട കാര്യമില്ല. നല്ല പച്ചക്കളറിൽ ചെറിയിലകളോട് കൂടിയ ഈ സസ്യത്തിന് വളരുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ച് ചെറു സസ്യമായും

കുറ്റിച്ചെടിയായും കാണപ്പെടാനുള്ള ഒരു കഴിവുണ്ട്. പ്രത്യേകിച്ച് പറമ്പുകളിൽ മഴക്കാലങ്ങളിൽ പൊട്ടിമുളച്ച വളരുന്ന ഒരു ചെടിയാണിത്. ഉണങ്ങിപ്പോയാലും വീണ്ടും നനവ് കിട്ടിയാൽ അത് പെട്ടന്ന് തന്നെ വളരും. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ കാണുന്ന നീല അമരിയുടെ കാണ്ഡം വളരെ ഉറപ്പേറിയതാണ്. ചില സാഹചര്യങ്ങളിൽ ഇവ അഞ്ചു മുതൽ ആറു മീറ്റർ വരെ

ഉയരത്തിൽ വളരുന്നതായും നമ്മൾ കാണാറുണ്ട്. ശിഖരങ്ങളോടു കൂടിയ കാണ്ഡം പൊതുവെ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. പയറു വർഗ്ഗത്തിൽപ്പെട്ട ഈ സസ്യത്തിന് ധാരാളം ഉപയോഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചായങ്ങളുണ്ടാക്കാൻ ഇവ വളരെ അധികം ഉപയോഗിക്കുന്നു. നീലച്ചായങ്ങളുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് അമരി ചെടിയെയാണ്.

അതുകൊണ്ട് വിപണിയിൽ ഇവക്ക് ആവശ്യക്കാർ ഏറെയാണ്. നൈട്രജൻ, ഫോസ്ഫറിക് ആസിഡ്, പൊട്ടാസ്, ചുണ്ണാമ്പ് എന്നിവയാൽ സമ്പന്നമാണ് നീല അമരി. അതിനാൽ തന്നെ മണ്ണിനെ വളക്കൂറുള്ളതാക്കാനും ഇവ വളർത്താറുണ്ട്. നീല അമരിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : Jasmin’s World