Perfect Soft Idli Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണല്ലോ ഇഡ്ഡലി. പല സ്ഥലങ്ങളിലും പലരീതിയിലാണ് ഇഡ്ഡലിയുടെ ബാറ്റർ തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ രുചിയുടെ കാര്യത്തിലും സോഫ്റ്റ്നസിന്റെ കാര്യത്തിലും വ്യത്യാസങ്ങൾ കാണാറുണ്ട്. നല്ല പൂ പോലുള്ള ഇഡ്ഡലി കിട്ടാനായി ബാറ്റർ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഇഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ 4 കപ്പ് അരി, ഒരു കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ,
ഒന്നേകാൽ കപ്പ് ചോറ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഉഴുന്നും ഉലുവയും ഇട്ട് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ കുതിരാനായി വയ്ക്കുക. ശേഷം ഉഴുന്നെടുത്ത് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. അതിനുശേഷം അരയ്ക്കാനുള്ള അരി ഒരു പാത്രത്തിലേക്ക് ഇട്ട് വെള്ളമൊഴിച്ച് 10 മിനിറ്റ് നേരം അടച്ചു വയ്ക്കുക. അരിയിലെ പശ എല്ലാം പോയി കഴിയുമ്പോൾ നന്നായി കഴുകി വൃത്തിയാക്കി നാലുമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കാം.
അരി നന്നായി കുതിർന്നു വന്നു കഴിഞ്ഞാൽ അരക്കാനുള്ള കാര്യങ്ങൾ നോക്കാവുന്നതാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് ഉഴുന്നു ഉലുവയും ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത് ഒഴിച്ച് വെച്ച ശേഷം ജാറിലേക്ക് അരിയും എടുത്തു വച്ച ചോറും ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കുക. അരച്ചുവെച്ച ഉഴുന്നിലേക്ക് അരിയുടെ കൂട്ടുകൂടി ചേർത്ത് കൈ ഉപയോഗിച്ച് രണ്ട് മിനിറ്റ് നേരം നല്ലതുപോലെ ഇളക്കി കൊടുക്കുക. ശേഷം മാവ് പുളിച്ചു പൊന്താനായി എട്ടു മുതൽ 10 മണിക്കൂർ നേരം വരെ
കാത്തിരിക്കണം. ഇഡ്ഡലി ഉണ്ടാക്കുന്നതിന് മുൻപായി ഇഡലിത്തട്ടിൽ അല്പം ബട്ടർ തടവി കൊടുക്കുകയാണെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി കഴിയുമ്പോൾ എളുപ്പത്തിൽ അടർത്തിയെടുക്കാം. മാവിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ആക്കിയ ശേഷം ഇഡ്ഡലിത്തട്ടിലേക്ക് മാവ് പകർന്നു കൊടുക്കാവുന്നതാണ്. കുറച്ചുനേരം ആവി കയറുമ്പോൾ തന്നെ ഇഡലി ആയിട്ടുണ്ടാകും. ഇങ്ങനെ ചെയ്യുമ്പോൾ നല്ല സോഫ്റ്റ് ഇഡലി ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Deepa’s Tastebuds