
എന്നെന്നും നിന്‍റേത് മാത്രം; വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സ്നേഹചുംബനം നൽകി മോഹൻലാൽ; ചിത്രം വൈറലാവുന്നു..!! | Mohanlal And Suchitra Wedding Anniversary Photo Get Viral
Mohanlal And Suchitra Wedding Anniversary Photo Get Viral : മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റേയും ഭാര്യ സുചിത്രയുടെയും വിവാഹവാർഷികമാണ് ഇന്ന്. തന്റെ പത്നിക്ക് വിവാഹവാർഷിക ആശംസ നേർന്നുകൊണ്ട് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ലാലേട്ടൻ പങ്കുവച്ചിട്ടുള്ളത്. ‘ഹാപ്പി അനിവേഴ്സറി പ്രിയപ്പെട്ട സുചീ. എക്കാലവും നിന്നോട് കടപ്പെട്ടിരിക്കുന്നു. എന്നെന്നും നിന്‍റേത് മാത്രം’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നെന്നും നിന്‍റേത് മാത്രം
നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി ആരാധകർ ആശംസകളുമായി കമന്‍റ് ബോക്സിൽ എത്തി. ഇപ്പോൾ തീയേറ്ററുകളിൽ മികച്ച വിജയവുമായി മുന്നേറുന്ന തുടരും ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും കമന്റ് ചെയ്തിട്ടുണ്ട്. ‘തുടരും’ എന്നായിരുന്നു ഹൃദയ ചിഹ്നം പങ്കുവച്ച് സംവിധായകന്‍ കുറിച്ചത്. ഒരുപാട് പേർ ആശംസയുമായി എത്തിയിട്ടുണ്ട്. 1988 ഏപ്രില്‍ 28നാണ് പ്രമുഖ നിര്‍മാതാവായ കെ. ബാലാജിയുടെ മകള്‍ സുചിത്രയെ മോഹന്‍ലാല്‍ വിവാഹം ചെയ്തത്.

വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സ്നേഹചുംബനം നൽകി മോഹൻലാൽ
തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹത്തില്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. അന്നും ഇന്നും കടുത്ത മോഹന്‍ലാല്‍ ആരാധികയാണ് താനെന്നും തനിക്കായി പാചകം ചെയ്യുന്ന, കുട്ടികളുടെ കാര്യങ്ങള്‍ കരുതലോടെ നോക്കുന്ന വീട്ടുകാരനാണ് താരമെന്നും സുചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘തുടരും’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആദ്യദിനത്തില്‍ തന്നെ 15.75 കോടി ആഗോള കളക്ഷൻ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിവസം തന്നെ മികച്ച ഓപ്പണിങ് കലക്ഷന്‍ ലഭിച്ച ഏഴാമത്തെ മലയാള ചിത്രമായും തുടരും മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിൽ നായിക കഥ പത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ബിനു പപ്പു, പ്രകാശ് വര്‍മ, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. Mohanlal And Suchitra Wedding Anniversary Photo Get Viral
