എത്ര നരച്ചമുടിയും കറുപ്പാക്കും ഒപ്പം ഇരട്ടി മുടി വളരാനും കിടിലൻ മാർഗം.. 7 ഇലകളുടെ മാജിക് അറിയാതെ പോകല്ലേ.!! Permanent Natural Hair Dye

ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് അകാലനിര. പണ്ടുകാലത്ത് സാദാരണ 45 വയസിനു മുകളിൽ ഉള്ള ആളുകളുടെ മുടിയാണ് നരച്ചിരുന്നത് എങ്കിൽ ഇന്ന് അവസ്ഥ മാറി. ഇന്നത്തെ നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമവും കാലാവസ്ഥയും ഇതിനെല്ലാം ഒരുപരിധി വരെ കാരണമായി പറയാം. മുടി നരക്കാതിരിക്കുവാനും നരച്ച മുടി കറുപ്പിക്കുവാനുമുള്ള നിരവധി സാധനങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ ഇത്തരം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ പണം കളയുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യത്തെയും മുടിയേയുമെല്ലാം പ്രതികൂലമായി തന്നെ ബാധിച്ചേക്കാം. എന്നാൽ പ്രകൃതിദത്തമായ ചില മാര്ഗങ്ങളിലൂടെ നരച്ച മുടി കറുപ്പിക്കാവുന്നതാണ്. യാതൊരു സൈഡ് എഫക്റ്റും ഉണ്ടാവുകയും ഇല്ല. അത്തരത്തിൽ ഉള്ള ഒരു കിടിലൻ മാജിക് നമുക്കിവിടെ പരിചയപ്പെടാം.

ഈ ഒരു ഒറ്റമൂലി ഉപയോഗിക്കുകയാണെങ്കിൽ മുടി നര മാറുക മാത്രമല്ല നല്ല ഉള്ളോട് കൂടി മുടി തഴച്ചു വളരുകയും ചെയ്യും. കറിവേപ്പില, പനിക്കൂർക്കയില, തുളസിയില, പേരയില, ആര്യവേപ്പില, മൈലാഞ്ചില തുടങ്ങിയ ഇലകൾ ആണ് ഈ ഒറ്റമൂലിയിലെ ഏറ്റവും പ്രധാനപ്പെട്ട ചേരുവകൾ. ഈ ഏഴിലകളും നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. ഇതിലേക്ക് ഒരു കൈപിടി ചെറിയുള്ളി കൂടി ചേർക്കുക. മിക്സിയുടെ ജാറിൽ

ഇതെല്ലാം അരച്ചെടുക്കുക. എണ്ണ തയ്യാറാക്കുന്നത് ഇരുമ്പു ചീനച്ചട്ടിയിലാണ്. മറ്റു അടികനമുള്ള ചട്ടികൾ ഇതിനായി നമുക്ക് ഉപയോഗിക്കാം എങ്കിലും ഇരുമ്പുചീനച്ചട്ടിയിൽ എണ്ണകാച്ചുന്നത് ആയിരിക്കും ഏറ്റവും മികച്ചത്. ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തശേഷം അരച്ചുവെച്ച ഇലകൾ ഇട്ട് കാച്ചിയെടുക്കാം. ചെറിയ തീയിൽ ഇട്ടു വേണം എണ്ണ കാച്ചുവാൻ. ശേഷം ചെയ്യേണ്ടവിധം വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. Video Credit :
KONDATTAM Vlogs