കറി വേപ്പിലയും ചെമ്പരത്തിപ്പൂവും മാത്രം മതി.!! ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം മങ്ങുകയേയില്ല..

Natural Long Lasting Hair Dye Using Curry Leaves

Natural Long Lasting Hair Dye Using Curry Leaves

വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും നര കണ്ടുവരുന്നുണ്ട്. തുടക്കത്തിൽ ആരും അത് കാര്യമാക്കാറില്ലെങ്കിലും പിന്നീട് കൂടുതൽ നര വന്ന് തുടങ്ങുമ്പോൾ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. തുടക്കത്തിൽ നല്ല ഫലം ലഭിക്കുമെങ്കിലും പിന്നീട് ഇത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. എന്നാൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും

ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈ ഒരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ചെമ്പരത്തി പൂവ്, കറിവേപ്പില, മൈലാഞ്ചി പൊടി, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പിടി അളവിൽ കറിവേപ്പില പറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. വറുത്തെടുത്ത കറിവേപ്പില മിക്സിയുടെ ജാറിലിട്ട് ഒട്ടും തരിയില്ലാതെ പൊടിച്ചെടുക്കുക.

വീണ്ടും ഈ പൊടി അരിപ്പ ഉപയോഗിച്ച് മറ്റൊരു പേപ്പറിലേക്ക് അരിച്ചെടുക്കാവുന്നതാണ്. ശേഷം അതേ മിക്സിയുടെ ജാറിലേക്ക് ചെമ്പരത്തിപ്പൂവിന്റെ തണ്ട് കളഞ്ഞശേഷം പിച്ചി ഇട്ടു കൊടുക്കുക. ചെമ്പരത്തി പൂവിനോടൊപ്പം തേയില വെള്ളമാണ് അരയ്ക്കാനായി ഉപയോഗിക്കേണ്ടത്. അതിനായി രണ്ട് ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേക്ക് ചായപ്പൊടി ഇട്ട് പകുതിയാക്കി വറ്റിച്ചെടുക്കുക. ചായയുടെ കൂട്ട് അരിച്ചെടുത്ത് ഒരു ഗ്ലാസിൽ ഒഴിച്ച് വയ്ക്കുക. ഇത് ചൂടാറുമ്പോൾ കുറേശ്ശെയായി മിക്സിയുടെ ജാറിലേക്ക് ഒഴിച്ച് ചെമ്പരത്തിപ്പൂ

നന്നായി അരച്ചെടുക്കുക. ഇതും അരിച്ചെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്. ഒരു ചീനച്ചട്ടിയെടുത്ത് അതിലേക്ക് കറിവേപ്പില പൊടിച്ചതും, മൈലാഞ്ചിയില പൊടിച്ചതും, ചെമ്പരത്തി പൂവിന്റെ നീരും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഒരു ദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. അതിനുശേഷം മുടിയിൽ എല്ലാ ഭാഗത്തും അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കുറച്ചുനേരം വെച്ച ശേഷം വെള്ളമൊഴിച്ച് കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് വഴി മുടിയുടെ പ്രശ്നങ്ങളെല്ലാം മാറിക്കിട്ടും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Vichus Vlogs