കുറച്ച് റാഗി ഉണ്ടോ? രക്തകുറവ്, ഷുഗർ, അമിത വണ്ണം, ഓർമ്മകുറവിനും ഇതൊരെണ്ണം മതി.!! | Ragi Laddu Recipe

Ragi Laddu Recipe : ഭക്ഷണരീതിയിൽ വന്ന വലിയ മാറ്റങ്ങൾ കാരണം പല രീതിയിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് സ്ത്രീകളിൽ രക്തക്കുറവ്, കൈകാൽ വേദന പോലുള്ള പ്രശ്നങ്ങളെല്ലാം കൂടുതലായി കണ്ടു വരുന്നു. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ഉപയോഗിക്കാവുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ

റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ റാഗി നന്നായി കഴുകി വൃത്തിയാക്കിയത്, അരക്കപ്പ് കപ്പലണ്ടി, ആൽമണ്ട് മൂന്നു മുതൽ നാലെണ്ണം വരെ, തേങ്ങ കാൽ കപ്പ്, നെയ്യ്, അല്പം ഉപ്പ്, ഈന്തപ്പഴം അഞ്ചെണ്ണം മുതൽ ആറെണ്ണം വരെ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി എടുത്ത റാഗി ഒരു പാത്രത്തിൽ അരിപ്പ വച്ച് അതിന് മുകളിൽ ഒരു തുണിയിട്ട് അതിലേക്ക് ഇട്ടു കൊടുക്കുക.

തുണി നന്നായി മുറുക്കി കെട്ടിയശേഷം രണ്ടുദിവസം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. രണ്ടുദിവസം കഴിഞ്ഞ് റാഗി എടുക്കുമ്പോൾ അതിൽ നിന്നും മുളകളെല്ലാം വന്നു തുടങ്ങിയതായി കാണാം. ഈ റാഗി ഒരു പാനിലേക്ക് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കണം. ചൂടാക്കിയെടുത്ത റാഗി മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുത്ത് മാറ്റി വയ്ക്കുക. ശേഷം മറ്റൊരു പാനിൽ അല്പം നെയ്യ് ഒഴിച്ച് നിലക്കടല വറുത്തെടുക്കുക. അതേ പാനിൽ തന്നെ തേങ്ങ കൂടി നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക.

നേരത്തെ പൊടിച്ചുവെച്ച റാഗിയുടെ കൂടെ ഈ ചേരുവകൾ കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കണം. എല്ലാ ചേരുവകളും പൊടിഞ്ഞതിനുശേഷം മധുരത്തിന് ആവശ്യമായ ഈന്തപ്പഴം കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കുക. ഈയൊരു സമയത്ത് തന്നെ കുറച്ച് ഉപ്പും ആൽമണ്ടും ചേർത്ത് പൊടിച്ചെടുക്കാവുന്നതാണ്. ഇളം ചൂടോടുകൂടി തന്നെ പൊടി ഉരുളകളാക്കി ലഡുവിന്റെ രൂപത്തിലേക്ക് മാറ്റിയെടുക്കാം. ഈ ഒരു ലഡു ദിവസത്തിൽ ഒരെണ്ണം വെച്ച് കഴിച്ചാൽ തന്നെ പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Pachila Hacks