കരിംജീരകവും പേരയിലയും മാത്രം മതി.!! കെമിക്കൽ ഇല്ലാതെ ഒരു മിനിറ്റിൽ മുടി കറുപ്പിക്കാം; ഇനി മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye Using Guava Leaves

Natural Long Lasting Hair Dye Using Guava Leaves : വളരെ ചെറിയ പ്രായത്തിൽ തന്നെ നര ഇന്ന് മിക്ക ആളുകളേയും ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ നര കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ പോയി ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടായിരിക്കുക. തുടർച്ചയായുള്ള ഹെയർ ഡൈയുടെ ഉപയോഗം മിക്കപ്പോഴും മുടിയുടെ ആരോഗ്യത്തിനെ പല രീതിയിലും ബാധിക്കാറുണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി വളരെ എളുപ്പത്തിൽ ഒരു ഹെയർ

ഡൈ എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ ഡൈ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ പേരക്കയുടെ ഇല, കരിഞ്ചീരകം, മൂന്ന് ബദാം, മൈലാഞ്ചിയുടെ പൊടി ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ എടുത്തു വച്ച കരിംജീരകവും ബദാമും ഒരു ചീനച്ചട്ടിയിലേക്ക് ഇട്ട് നല്ലതുപോലെ കരിച്ചെടുക്കണം. ശേഷം ഇത് തണുക്കാനായി ഒരു പേപ്പറിലേക്ക്

ഇടാവുന്നതാണ്. തണുത്ത ശേഷം ഇവ നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം പേരക്കയുടെ ഇല നന്നായി കഴുകി വൃത്തിയാക്കി എടുത്ത് മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച് അടിച്ചെടുക്കുക. ഇതിൽ നിന്നും ലഭിക്കുന്ന നീര് അരിച്ചെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. ശേഷം ചീനച്ചട്ടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ പൊടിച്ചെടുത്ത കരിഞ്ചീരകത്തിന്റെ പൊടി ഇട്ടുകൊടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ്. അതിലേക്ക് അരിച്ചു വെച്ച

പേരക്കയുടെ നീര് കുറേശ്ശെയായി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. പിന്നീട് ഇത് ചീനച്ചട്ടിയിൽ അടച്ച് ഒരു ദിവസം മുഴുവൻ റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിറ്റേദിവസം ഒരു ബ്രഷ് ഉപയോഗിച്ച് ഈയൊരു പാക്ക് തലയിൽ അപ്ലൈ ചെയ്ത് കൊടുത്ത് കുറച്ചു നേരം വെച്ച ശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നരച്ച മുടി എളുപ്പത്തിൽ കറുപ്പിച്ചെടുക്കാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit :