ഈസിയായി വീട്ടിലുണ്ടാക്കാം നല്ല ക്രിസ്പായ മസാല ദോശ.!! ഒരുതവണ ഇതുപോലെ ഉണ്ടാക്കിയാൽ ഇതിനായി ഇനി ആരും കടയിൽ പോവില്ല.. | Perfect Crispy Masala Dosa Recipe

Perfect Crispy Masala Dosa Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നായിരിക്കും ദോശ. എന്നാൽ ചില സമയങ്ങളിലെങ്കിലും മസാല ദോശ വീട്ടിൽ ഉണ്ടാക്കി നോക്കുന്നവരാണ് മിക്ക ആളുകളും. കടകളിൽ നിന്നും വാങ്ങുന്ന അത്രയും രുചി മസാലദോശയ്ക്ക് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു മസാലദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. മസാല ദോശ

തയ്യാറാക്കാനായി ആദ്യം തന്നെ ദോശയ്ക്കുള്ള ബാറ്റർ തയ്യാറാക്കണം. അതിനായി 2 കപ്പ് അളവിൽ പച്ചരി നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. അത് ഒരു പാത്രത്തിലേക്ക് ഇട്ട് അതേ പാത്രത്തിൽ തന്നെ ഒരു കപ്പ് അളവിൽ ഉഴുന്ന് കൂടി ഇട്ട് ഇടുക. ഒരു ടീസ്പൂൺ അളവിൽ ഉലുവ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് 4 മണിക്കൂർ നേരം കുതിരാനായി

വയ്ക്കണം. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ മാവ് അരച്ചെടുക്കാവുന്നതാണ്. രണ്ട് തവണയായി അരച്ചെടുത്താൽ മാത്രമാണ് നാവിനു കൃത്യമായ കൺസിസ്റ്റൻസി ലഭിക്കുകയുള്ളൂ. രണ്ടാമത്തെ പോർഷൻ അരച്ചെടുക്കുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ ചോറു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. മാവ് നല്ലതുപോലെ അരഞ്ഞു കിട്ടിക്കഴിഞ്ഞാൽ കൈ ഉപയോഗിച്ച് മിക്സ് ചെയ്ത ശേഷം പുളിപ്പിക്കാനായി

വയ്ക്കാം. കുറഞ്ഞത് 8 മണിക്കൂറെങ്കിലും മാവ് പുളിപ്പിക്കാനായി വെക്കണം.ശേഷം ദോശയിലേക്ക് ആവശ്യമായ മസാലക്കൂട്ട് തയ്യാറാക്കാം. കുക്കറിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും, പച്ചമുളക്, തക്കാളി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നാല് വിസിൽ അടിപ്പിച്ച് എടുക്കുക. ശേഷം എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ.. credit : DPBA vlogs