ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ച് നവ്യ നായർ.!!ചിത്രം ഏറ്റെടുത്ത് ആരാധകർ|Navya nair beach mood

Navya nair beach mood: മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണല്ലോ നവ്യ നായർ. ഇഷ്ട്ടം എന്ന സിനിമയിലൂടെ ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത് എങ്കിലും പിന്നീട് നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയായി താരം മാറുകയായിരുന്നു. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിലൂടെ നായികയായും പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങളിലൂടെയും അഭിനയ ലോകത്ത് നിറഞ്ഞു നിൽക്കുകയായിരുന്നു ഇവർ.

പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ ഒരുത്തി എന്ന വികെ പ്രകാശ് ചിത്രത്തിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ പ്രേക്ഷകർ ആഗ്രഹിച്ച ഒരു തിരിച്ചുവരവും താരം നടത്തിയിരുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന കാലത്തും തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ സമയം കണ്ടെത്താറുള്ള താരത്തിന് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയായിരുന്നു പെട്ടതോ എന്ന്

സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഒരുത്തി എന്ന സിനിമയിലൂടെയുള്ള തിരിച്ചുവരവിന് ശേഷം അഭിനയ ലോകത്ത് സജീവമാകുന്നതിനായി മകനുമൊത്ത് കൊച്ചിയിലാണ് താരം നിലവിൽ താമസിക്കുന്നത്. സിനിമയെ പോലെ തന്നെ തന്റെ കുടുംബത്തെയും ഏറെ സ്നേഹിക്കുന്ന താരം തന്റെ മകനൊപ്പമുള്ള

ചിത്രങ്ങളും മറ്റും പലപ്പോഴും പങ്കുവെക്കാറുണ്ട്.എന്നാൽ ഇപ്പോഴിതാ നവ്യ പങ്കുവച്ച പുതിയ ചില ചിത്രങ്ങളാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴയിലെ ഒരു പ്രമുഖ ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. ” നിങ്ങൾക്ക് ഭയരഹിതനാവണമെങ്കിൽ സ്നേഹം തിരഞ്ഞെടുക്കുക” എന്ന ക്യാപ്ഷനിൽ വൈറ്റ് നിറത്തിലുള്ള കോസ്റ്റ്യൂമിൽ അതിസുന്ദരിയായാണ് താരം

പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചതോടെ നിരവധി പേരായിരുന്നു പ്രതികരണങ്ങളുമായി എത്തിയിരുന്നത്. ഇതിനിടയിൽ ചിത്രത്തിനു താഴെ മോശം കമന്റ് ഇട്ടയാൾക്ക് താരം നൽകിയ വായടപ്പൻ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.

Rate this post