ബ്ലൂട്ടൂത് ഉപയോഗിച്ച് ഇനി കാർ ഓടിക്കാം; 2022 ZS EV പുറത്തിറക്കി എംജി മോട്ടോർ.|New MG ZS EV.

ആഡംബരവും സൗകര്യങ്ങളും നോക്കുന്നതിനോടൊപ്പം, ക്ലീൻ മൊബിലിറ്റി മൂവ്‌മെന്റും പരിഗണിക്കുന്നവർക്ക് നിരവധി മാറ്റങ്ങൾ ഉൾക്കൊള്ളുന്ന വാഗ്ദാനങ്ങളുമായി എംജി മോട്ടോർ ഇന്ത്യ അപ്‌ഡേറ്റ് ചെയ്ത 2022 ZS EV (ഇലക്‌ട്രിക് വാഹനം) അവതരിപ്പിച്ചു. മാർച്ച്‌ 7-നാണ് എംജി മോട്ടോർ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തി തങ്ങളുടെ ZS EV-യുടെ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
MG മോട്ടോർ 2019-ൽ ഹെക്ടറിലൂടെ

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു, എന്നാൽ അധികം താമസിയാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനം വാഗ്‌ദാനം ചെയ്യാനുള്ള ഉദ്ദേശ്യം വ്യക്തമാക്കി. 2020 ന്റെ തുടക്കത്തിലാണ് ZS EV ആദ്യമായി രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്. അതിനുശേഷം ഇലക്ട്രിക് കാറുകളുടെ പരിമിതമായ വിപണി കണക്കിലെടുക്കുമ്പോൾ, അപ്‌ഡേറ്റ് ചെയ്‌ത ZS EV നിരവധി ഘടകങ്ങൾ കൊണ്ട് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു.

2022 MG ZS EV-യുടെ ഹൈലൈറ്റുകൾ സംഗ്രഹിച്ചാൽ, പുതിയ ഫ്രണ്ട് ഗ്രില്ലും IP69 റേറ്റിംഗുള്ള 50.3 kWh ബാറ്ററിയും പുതിയ അപ്ഡേറ്റ് ഉൾക്കൊള്ളുന്നു. ഓരോ ചാർജിനും 461+ കിലോമീറ്റർ ദൂരം സഞ്ചരിക്കാം. 0 മുതൽ 100 ​​കിലോമീറ്റർ വരെ സ്പീഡിലെത്താൻ 8.5 സെക്കന്റ്‌ സമയമെടുക്കും. 6 എയർബാഗുകൾ, ലെയ്ൻ കീപ് അസിസ്റ്റ്‌ , ഡിജിറ്റൽ കീ തുടങ്ങിയ ഫീച്ചറുകളും 2022 MG ZS EV വാഗ്ദാനം ചെയ്യുന്നു. ഫിസിക്കൽ കീയുടെ ആവശ്യമില്ലാതെ തന്നെ കാർ ഓടിക്കാൻ

ഉടമകളെ അനുവദിക്കുന്ന ഡിജിറ്റൽ ബ്ലൂടൂത്ത് കീയാണ് പുതിയ MG ZS EV-യുടെ ഹൈലൈറ്റുകളിലൊന്ന്. വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും ഡ്രൈവ് ചെയ്യാനും ഡിജിറ്റൽ കീ ഉപയോഗിക്കാം, ഇത് ബ്ലൂടൂത്ത് സാങ്കേതികവിദ്യയിലൂടെ ഫോൺ വഴി സജീവമാക്കുന്നു. 2022 ജൂലൈ മുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന എക്‌സൈറ്റ് വേരിയന്റിന് ₹21.99 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിൽ 2022 MG ZS EV ലഭ്യമാകും. എക്‌സ്‌ക്ലൂസീവ് വേരിയന്റിന് ₹25.88 ലക്ഷം വിലയുണ്ട്. New MG ZS EV.