ഈ ഒപ്റ്റിക്കൽ മിഥ്യാധാരണയിൽ ദേഷ്യപ്പെടുന്ന ഒരു മനുഷ്യന്റെ മുഖം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? | Optical illusion Can you spot the face of an angry man in this image

ഒപ്റ്റിക്കൽ മിഥ്യാധാരണകളോട് ഇന്റർനെറ്റ്‌ ഉപയോക്താക്കൾക്ക് ഇഷ്ടം കൂടിവരികയാണ്. ചില ഒപ്റ്റിക്കൽ മിഥ്യാധാരണകൾ വ്യക്തികളിൽ മറഞ്ഞിരിക്കുന്നതോ അല്ലെങ്കിൽ സ്വയം നിർണ്ണയിക്കാനാകാത്തതോ ആയ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്തുമ്പോൾ, മറ്റു ചില ഒപ്റ്റിക്കൽ മിഥ്യാധാരണകൾ കാഴ്ച്ചക്കാരനെ വെല്ലുവിളിക്കുന്നവയാണ്. ഇതിൽ രണ്ടാമത് പറഞ്ഞ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഒപ്റ്റിക്കൽ മിഥ്യയുമായിയാണ്‌ ഞങ്ങൾ ഇപ്പോൾ എത്തിയിരിക്കുന്നത്.

ഒരു വലിയ ചിത്രത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ കണ്ടുപിടിക്കാൻ ചില ഒപ്റ്റിക്കൽ മിഥ്യാധാരണകൾ കാഴ്ച്ചക്കാരനെ വെല്ലുവിളിക്കുമ്പോൾ, മറ്റു ചില ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സൃഷ്ടികൾ ഒരു മുഖത്തിന്റെ ഛായാചിത്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഭാവങ്ങൾ കണ്ടെത്താൻ കാഴ്ച്ചക്കാരനെ വെല്ലുവിളിക്കുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങൾ നമ്മുടെ വലിയൊരു സമയത്തെ അപഹരിക്കുന്നുണ്ടെങ്കിലും, വെല്ലുവിളി സ്വീകരിക്കാനുള്ള മനോഭാവവും, മറഞ്ഞിരിക്കുന്ന ചിത്രങ്ങൾ കണ്ടെത്താനുള്ള ആഗ്രഹവുമാണ് നമ്മളെ ഇത്തരം

ചിത്രങ്ങൾക്ക് മുന്നിൽ ഇരുത്തുന്നത്. അങ്ങനെയെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ വെക്കുന്ന വെല്ലുവിളി എന്തെന്നാൽ, ഇവിടെ നൽകിയിട്ടുള്ള ഒപ്റ്റിക്കൽ മിഥ്യ നോക്കുക. അതിൽ ദേഷ്യപ്പെട്ട ഒരാളുടെ മുഖമുണ്ട്, അത് നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? ഹംബർട്ടോ മച്ചാഡോ വരച്ച മനോഹരമായ അവ്യക്തമായ മുഖ ഭ്രമം ആണിത്. സങ്കടവും ദേഷ്യവും ഇടകലർന്ന മുഖത്തേക്ക് നോക്കുമ്പോൾ, അത് ആദ്യം ഒരു ദുഃഖിതന്റെ മുഖമാണെന്ന് തോന്നുന്നു, പക്ഷേ അതിൽ ദേഷ്യപ്പെടുന്ന മനുഷ്യന്റെ മുഖം കണ്ടെത്തുക എന്നതാണ് വെല്ലുവിളി.

ചിലർക്ക് പെട്ടെന്ന് മുഖം കണ്ടെത്താനായിട്ടുണ്ടാവും, എന്നാൽ മറ്റു ചിലർക്ക് അത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടുണ്ടാകില്ല. നിങ്ങൾ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ, നിങ്ങൾക്കുള്ള പരിഹാരം ഇതാ. നിങ്ങൾ ഒരു ചെറിയ തന്ത്രം പ്രയോഗിക്കുന്നതിലൂടെ പെയിന്റിംഗിൽ ദേഷ്യപ്പെടുന്ന മുഖം നിങ്ങൾക്ക് കണ്ടെത്താനായേക്കാം. ദേഷ്യക്കാരന്റെ മുഖം കാണണമെങ്കിൽ തന്നിരിക്കുന്ന മുഖത്തിന്റെ വലതുവശം മറച്ചാൽ മതി. കോപാകുലനായ ഒരു മനുഷ്യന്റെ മുഖം നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയും. Optical illusion Can you spot the face of an angry man in this image