ഇതാണ് ശെരിക്കുള്ള മസാല ചായ.!! മിനിമം 10 ഗ്ലാസ്‌ എങ്കിലും കുടിക്കും; എത്ര കുടിച്ചാലും പൂതി തീരാത്ത ഉഷാർ ചായ.!! | Perfect Masala Milk Tea Making

Perfect Masala Milk Tea Making : എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ള ഒന്നായിരിക്കും ചായ. കട്ടൻ ചായ, പാൽ ചായ, മസാല ചായ എന്നിങ്ങനെ ചായകളിൽ വകഭേദങ്ങൾ പലത്. ഓരോരുത്തർക്കും വ്യത്യസ്ത രുചിയിലുള്ള ചായകൾ കുടിക്കാൻ ആയിരിക്കും താല്പര്യം. മാത്രമല്ല എപ്പോഴും സാധാരണ രീതിയിലുള്ള ചായ മാത്രം ഉണ്ടാക്കി കുടിക്കുമ്പോൾ ഇടയ്ക്ക് ഒരു വ്യത്യസ്തതയ്ക്കായി മസാല ചായ വേണമെന്ന് പലർക്കും ആഗ്രഹം തോന്നാറുണ്ട്. എന്നാൽ അത്

എങ്ങനെ ഉണ്ടാക്കണം എന്നതിനെപ്പറ്റി മിക്കവർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. മസാല ചായ തയ്യാറാക്കാനായി ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ചു കൊടുക്കുക. വെള്ളം നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും, മൂന്ന് ഏലക്കായയും,

ഒരു വലിയ കഷണം പട്ടയും, ഗ്രാമ്പുവും ഇട്ട് നല്ലതുപോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കുറുകി തുടങ്ങുമ്പോൾ അതിലേക്ക് പാലു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. പാലും മസാലക്കൂട്ടും വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ മിക്സായി തുടങ്ങുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്തു കൊടുക്കണം. പഞ്ചസാര ചേർത്തതിന് ശേഷം അൽപനേരം കൂടി പാല് നല്ല രീതിയിൽ കുറുകി കിട്ടേണ്ടതുണ്ട്.

പിന്നീട് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി ചേർത്തു കൊടുക്കണം.
ചായപ്പൊടി പാലിൽ കിടന്ന് നല്ലതുപോലെ തിളച്ച് നിറം മാറുന്നത് വരെ കാത്തിരിക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ചായ അരിച്ചെടുക്കാം. രണ്ടോ മൂന്നോ തവണ ചായ നല്ലതുപോലെ അടിച്ച് ആറ്റിയ ശേഷം സെർവ് ചെയ്യുകയാണെങ്കിൽ രുചികരമായ മസാല ചായ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Perfect Masala Milk Tea Making Credit : Anithas Tastycorner

0/5 (0 Reviews)