ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഈ ട്രിക്ക് ഉപയോഗിച്ചാൽ 😍😍 ചപ്പാത്തി നല്ല മയത്തിൽ ചുട്ടെടുക്കാം 😋👌|Perfect soft Chapati

Perfect soft Chapati recipe : ഇന്ത്യ ഒട്ടാകെയുള്ള ആളുകൾ സർവ്വസാധാരണമായി കഴിച്ചുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ് ചപ്പാത്തി എന്നത്. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ചപ്പാത്തിയിൽ ഷുഗർ വളരെയധികം കുറവുള്ളത് കൊണ്ട് തന്നെ രോഗികൾക്കും ഉപയോഗിക്കാവുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ പ്രായമായവർ ഉള്ള വീടുകളിൽ മിക്കപ്പോഴും ചപ്പാത്തി എന്നത് രാവിലെയോ വൈകുന്നേരമോ ഉണ്ടാക്കുന്ന

ഒരു പ്രധാന ഭക്ഷണ ഇനമായി തന്നെയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ പലപ്പോഴും ചപ്പാത്തി ഉണ്ടാക്കുമ്പോൾ അതിന് കട്ടികൂടി എന്ന പരാതി പറയുന്നവരാണ് അധികവും ആളുകൾ. ഒന്നുകിൽ ഗോതമ്പുപൊടിയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ ചപ്പാത്തി കുഴക്കുമ്പോൾ ഉള്ള പ്രശ്നം കൊണ്ടോ ആകാം അതിന് കട്ടി കൂടി പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല മയമുള്ള ചപ്പാത്തി എങ്ങനെ കുഴക്കാം എന്നാണ്

ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് ചപ്പാത്തി ഉണ്ടാക്കാൻ ആവശ്യമായ ഗോതമ്പുപൊടി ഒരു പാത്രത്തിൽ എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു ഉപ്പ് ഇട്ട് വെള്ളം ഒഴിച്ചു വേണം കുഴയ്ക്കുവാൻ. ചെറുചൂട് വെള്ളം, ഓയിൽ എന്നിവ ഒഴിച്ച് ചപ്പാത്തി കുഴയ്ക്കുമ്പോൾ അത് നമ്മുടെ കയ്യിൽ പറ്റാതെയും പാത്രത്തിൽ നിന്ന് പെട്ടെന്ന് വിട്ടു വരുന്നതിനും സഹായിക്കും.

താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ നന്നായി വീണ്ടും ഒന്ന് കുഴച്ചെടുക്കാവുന്നതാണ്. ചപ്പാത്തി മാവ് എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം ചപ്പാത്തിക്ക് മയം ഉണ്ടാകാൻ സഹായിക്കുന്നതാണ്. താഴെ കാണുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചപ്പാത്തി മാവ് നന്നായി കുഴച്ചെടുത്ത ശേഷം അത് ചുട്ടെടുക്കാവുന്നതാണ്. credit : Remya’s Cuisine World