Perfect Soft Wheat Flour Puttu Recipe : ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ! ഞൊടിയിടയിൽ നല്ല സോഫ്റ്റ് പുട്ട് റെഡി. പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും.
ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് പരാതി. എന്നാൽ കാട്ടിയാവാതെ നല്ല മൃദുലമായ പുട്ട് ഉണ്ടാക്കാൻ സാധിക്കും. അത് എങ്ങനെ എന്നറിയണോ? ഇതോടൊപ്പം കൊടുത്തിട്ടുള്ള വീഡിയോ മുഴുവനായും കണ്ടാൽ മതി. അത് കൂടാതെ ഇതോടൊപ്പം കഴിക്കാൻ പറ്റുന്ന
ഒരു അടിപൊളി ചെറുപയർ കറിയും ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണിക്കുന്നുണ്ട്. ആദ്യം തന്നെ രണ്ട് കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് തിളച്ച വെള്ളവും ചേർത്ത് കുഴയ്ക്കണം. അതിന് ശേഷം കുറേശ്ശേ എടുത്തിട്ട് മിക്സിയുടെ ജാറിൽ ഇട്ടു പൾസ് ചെയ്ത് എടുക്കണം. ഇങ്ങനെ പൾസ് ചെയ്യുമ്പോൾ രണ്ട് സ്പൂൺ വീതം ഗോതമ്പു പൊടി കൂടി ഇട്ടു കൊടുക്കാൻ മറക്കരുത്.
അതിന് ശേഷം ഒരല്പം സമയം ഈ മാവ് മാറ്റി വയ്ക്കണം. ഈ സമയം കൊണ്ട് കുറച്ച് ചെറുപയർ, ഉപ്പ്, മഞ്ഞൾപൊടി, സവാള, പച്ചമുളക് എന്നിവ വെള്ളം ചേർത്ത് കുക്കറിൽ ഇട്ടു വേവിക്കാം. വെന്തതിന് ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഇട്ടു താളിച്ചാൽ നല്ല അടിപൊളി ചെറുപയർ കറി തയ്യാർ. ഒരു പുട്ടുകുറ്റിയിൽ തേങ്ങാ ചിരകിയതും പുട്ടിന് കുഴച്ചതും മാറി മാറി ഇട്ടു ആവി കയറ്റിയാൽ നല്ല സോഫ്റ്റ് പുട്ട് തയ്യാർ. Perfect Soft Wheat Flour Puttu Recipe Credit : Rathna’s Kitchen