ഒരു കുപ്പി ഉണ്ടോ.!! ഏത് ടെറസിലും ഫ്ലാറ്റിലും ആർക്കും ഇതുപോലെ പുതിന വളർത്താം.. കാടുപോലെ പുതിനയില വീട്ടിൽ തന്നെ.!! | Puthinayila Krishi Using Bottle
Puthinayila Krishi Using Bottle Malayalam : ബിരിയാണി ഉണ്ടാക്കുമ്പോഴും സാലഡ് ഉണ്ടാക്കുമ്പോഴും ജ്യൂസ് ഉണ്ടാക്കുമ്പോഴും പുതിന ചട്ണി ഉണ്ടാക്കുമ്പോഴും എല്ലാം ഓടി പോയി നമ്മുടെ അടുക്കളയുടെ ഒരു ഭാഗത്ത് നിന്നും കുറച്ചു പുതിന നുള്ളി എടുത്തു കൊണ്ടു വരുന്നതിന്റെ ഒരു സന്തോഷം വേറെ തന്നെ ആണല്ലേ. വിഷമില്ലാത്ത ശുദ്ധമായ ഇല ഉപയോഗിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്. അതിനായി വേണ്ടത് നമ്മൾ വലിച്ചെറിയുന്ന ഒരേ ഒരു കുപ്പി മാത്രമാണ്.
പിന്നെ ഈ ഒരു രീതിയിൽ നട്ടാൽ മറ്റൊരു ഗുണം കൂടി ഉണ്ട്. ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിക്കാൻ മിനക്കെടുകയേ വേണ്ട. കുറച്ചു ദിവസം തിരിഞ്ഞു നോക്കിയില്ലെങ്കിലും ചെടിക്ക് കേട് പറ്റുകയേ ഇല്ല.ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി മുറിച്ചെടുക്കണം. എന്നിട്ട് അടപ്പിന് ഒരു കമ്പി പഴുപ്പിച്ചിട്ട് ഹോൾ ഉണ്ടാക്കണം. അതേ പോലെ തന്നെ കുപ്പിയിൽ അവിടിവിടെ ആയിട്ട് ചെറിയ സുഷിരങ്ങൾ ഉണ്ടാക്കണം.
അതിനു ശേഷം കുറച്ചു ബനിയൻ തുണിയോ വല്ലതും എടുത്തിട്ട് ഈ അടപ്പിന്റെ അകത്ത് കൂടി കയറ്റി പുറത്തേക്ക് എടുക്കണം.ഈ കുപ്പിയിലേക്ക് കുറച്ചു കമ്പോസ്റ്റും പോട്ടിങ് മിക്സും ചേർത്ത് വെള്ളമൊഴിച്ച് നനയ്ക്കും. ഇതിലേക്ക് കുറച്ചു പുതിന മുറിച്ചു നടണം. ഇനി കുപ്പിയുടെ താഴത്തെ ഭാഗം മുറിച്ചെടുത്തത് ഒരു വള്ളിയിലോ കയറിലോ കെട്ടി വെള്ളം നിറച്ചിട്ട് ഇതിലേക്ക് പുതിന നട്ടിരിക്കുന്ന കുപ്പി ഇറക്കി വയ്ക്കണം.
വെള്ളം ഒഴിക്കാൻ മറന്നു പോവുമെന്നോ സമയമില്ലായ്മയോ ഇനി ഒരു പ്രശ്നമേ അല്ല. സ്ഥലപരിമിതി ഉള്ളവർക്കും ഈ വിദ്യ പ്രയോഗിച്ചു നോക്കാവുന്നതാണ്. കുപ്പിയിൽ എവിടെ ഒക്കെയാണ് സുഷിരം ഇടേണ്ടത്, എങ്ങനെയാണ് കെട്ടി തൂക്കുന്നത്, എന്നൊക്കെ കൃത്യമായി മനസിലാക്കുന്നതിന് ഇതോടൊപ്പമുള്ള വീഡിയോ കണ്ടു നോക്കുമല്ലോ? Video Credit : Chilli Jasmine