‘പാപ്പൻ’ ഏറ്റവും മികച്ച ത്രില്ലർ സിനിമയോ ? സുരേഷ് ഗോപി കുടുംബസമേതം പാപ്പനെ കാണാൻ തീയേറ്ററിൽ |Radhika Suresh Gopi’s emotional response after watching Paappan

Radhika Suresh Gopi’s emotional response after watching Paappan: മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം ‘പാപ്പൻ’ ഇന്ന് തിയേറ്ററുകളിൽ എത്തി. ഏറെ വർഷത്തിനുശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് ‘പാപ്പൻ’. അതുകൊണ്ടുതന്നെ മലയാളം സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയും ചിത്രത്തിൽ അർപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഷോ കണ്ട പ്രേക്ഷകർ

ചിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്കൊന്ന് നോക്കാം. സുരേഷ് ഗോപിയും കുടുംബവും പാപ്പാൻ കാണാൻ വന്നതിന്റെ വീഡിയോ; വൈറലാണ്. ഫസ്റ്റ് ഡേ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ഇത് മാസ് സിനിമകളിലേക്കുള്ള  സുരേഷ് ഗോപിയുടെ ഒരു ഗംഭീര തിരിച്ചുവരവാണ് എന്ന് തന്നെയാണ്. ആക്ഷൻ ത്രില്ലർ ചിത്രം എന്നതിനൊപ്പം ചിത്രത്തിലെ ട്വിസ്റ്റുകളും  പ്രേക്ഷകരെ സംതൃപ്തരാക്കിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ സൂപ്പർ

ഹീറോ പരിവേഷത്തോടൊപ്പം ചിത്രത്തിൽ ഒരു നല്ല കണ്ടന്റ് ഉണ്ടെന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ സുരേഷ് ഗോപിയുടെ പ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. ചിത്രത്തിന്റെ ദൈർഘ്യം അൽപ്പം അധികമാണെങ്കിലും ചിത്രം ഒരിക്കലും പ്രേക്ഷകനെ ലേഗ് അടിപ്പിക്കുന്നില്ല എന്നാണ് ഫസ്റ്റ് ഡേ സിനിമ കണ്ടവരുടെ അഭിപ്രായം. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആണ് ‘പാപ്പൻ’ എന്ന് പ്രേക്ഷകർ പറയുന്നു. എല്ലാത്തരം പ്രേക്ഷകർക്കും

എൻജോയ് ചെയ്യാൻസാധിക്കുന്ന ചിത്രമാണ് ‘പാപ്പൻ’ എന്നും ആദ്യദിനം സിനിമ കണ്ട പ്രേക്ഷകർ പറയുന്നു. സുരേഷ് ഗോപിക്കൊപ്പം തന്നെ മറ്റു കഥാപാത്രങ്ങൾക്കും സിനിമയിൽ പ്രാധാന്യം നൽകിയത് ജോഷി ബ്രില്യൻസ് ആണെന്ന് പ്രേക്ഷകർ പറയുന്നു. ‘പാപ്പൻ’ ഒരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ആകും എന്ന് തന്നെയാണ് ഫസ്റ്റ് ഡേ സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രം ഫുൾ സസ്പെൻസ് ആയതുകൊണ്ട് തന്നെ അവസാനം വരെ പ്രേക്ഷകന് ആകാംക്ഷയോടെ കണ്ടിരിക്കാൻ ആകും എന്ന് പ്രേക്ഷകർ പറയുന്നു.