കാർ മാത്രമല്ല, ബോട്ട് ഓടിക്കാനും അറിയാം.!!അമേരിക്കയിൽ ബോട്ട് ഓടിച്ച് സംവൃത സുനിൽകാർ ;|Samvrutha Sunil Boating In US Viral Post Malayalam

Samvrutha Sunil Boating In US Viral Post Malayalam: മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയതാരങ്ങളുടെ കൂട്ടത്തിൽ ഇടം നേടിയ സംവൃത സുനിലിൻ്റെ പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. താരം ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. അമേരിക്കയിലെ നോർത്ത് കരോലിന, ആഷ്വില്ലയില് നിന്നുമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കറുത്ത കുപ്പായം അണിഞ്ഞ്, കൂളിംഗ് ഗാസും വെച്ച് കിടിലൻ ലുക്കിലാണ് സംവൃതയുടെ ചിത്രം. വെറുതെ അങ്ങ് ബോട്ടിൽ ഇരിക്കുക അല്ല കേട്ടോ! ബോട്ട്

ഓടിക്കുകയാണ് സംവൃത. പിന്നിൽ ആകാശ നീലിമയും കൂടി ചേരുമ്പോൾ സംവൃത കൂടുതൽ സുന്ദരിയായിരിക്കുന്നു. നിരവധി ആരാധകർ ചിത്രത്തിന് ലൈക്കും കമൻറ്റും ഷെയറും ആയി എത്തി. ചിലർ കമൻ്റിൽ പറയുന്നത്, സംവൃത പറക്കുക ആണെന്ന് തോന്നും എന്നാണ്. മറ്റ് ചിലർ സംവൃതയുടെ അടുത്ത സിനിമ എന്നായിരിക്കും എന്നും ചോദിക്കുന്നു. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു സംവൃത സുനിൽ. മിക്കവാറും എല്ലാ യുവ താരങ്ങളുടെയും കൂടെ സംവൃത വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. 2004 ൽ

പുറത്തിറങ്ങിയ രസികൻ ആയിരുന്നു സംവൃതയുടെ അരങ്ങേറ്റ ചിത്രം. ഇത് മികച്ച പുതുമുഖ നടിക്കുള്ള സംസ്ഥാന അവാർഡിന് നോമിനേറ്റ് ചെയ്തിരുന്നു. അയാളും ഞാനും തമ്മിൽ, ചോക്കലേറ്റ്, മാണിക്യകല്ല്, ഡയമണ്ട് നെക്ലേസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ സംവൃത അഭിനയ മികവ് കാഴ്ചവെച്ചു. വിവാഹ ശേഷം സംവൃത സിനിമയിൽ അത്ര സജീവമല്ല. 2012 ലായിരുന്നു സംവൃതയുടെ വിവാഹം. 2019 ൽ ‘ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ‘ എന്ന സിനിമയാണ് അവസാനം അഭിനയിച്ച ചിത്രം. 2008 ൽ സംവൃത

അഭിനയിച്ച ‘ കാൽചിലമ്പ് ‘ എന്ന ചിത്രം 2021 ൽ റിലീസ് ചെയ്തിരുന്നു. ചില റിയാലിറ്റി ഷോയിലൂടെയും സംവൃത മലയാളിയുടെ സ്വീകരണ മുറിയിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പം സംവൃത ഇപ്പൊൾ അമേരിക്കയിലാണ് സ്ഥിര താമസം. അവിടെ നിന്നുള്ള ഔട്ടിങ് ചിത്രമാണ് ഇപ്പൊൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.