സാന്ത്വനം ശിവാജ്ഞലിമാരുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാണണോ ? ഇങ്ങനെ ആയിരിക്കും കുട്ടികൾ. വീഡിയോ വൈറൽ |Santhwanam shivanjali kids

ശിവനും അഞ്ജലിക്കും ഒരു കുഞ്ഞുണ്ടായാലോ? അത് ആൺകുട്ടിയായിരിക്കുമോ? അതോ പെൺകുട്ടിയോ? എങ്ങനെയാകും ആ കുഞ്ഞിരിക്കുക? ശിവനെപ്പോലെയോ അതോ അഞ്ജുവിനെപ്പോലെയോ? സാധാരണഗതിയിൽ വിവാഹശേഷം ഏത് ദമ്പതികളും അവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെപ്പറ്റി ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ഇവിടെ ശിവനോ അഞ്ജുവോ അത് ചിന്തിക്കുന്നില്ല. അപ്പോൾ പിന്നെ ആരാധകരെങ്കിലും

അത് ചിന്തിക്കണ്ടേ? അത് തന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ശിവനും അഞ്ജലിക്കും ജനിക്കാൻ പോകുന്ന കുഞ്ഞ്. അതാണ് വിഷയം. ഇരുപത്തിയാറ് വയസുകാരനായ ശിവരാമകൃഷ്ണനും ഇരുപത്തിമൂന്നുകാരിയായ അഞ്ജലിക്കും ജനിക്കാൻ പോവുന്ന കുഞ്ഞ് ആൺകുട്ടിയാണെങ്കിൽ ആ കുട്ടിയുടെ മുഖം ഇങ്ങനെ, അല്ല അത് പെൺകുട്ടിയെങ്കിൽ ആ മുഖവും കൃത്യമായി വരക്കപ്പെട്ടിട്ടുണ്ട്. എഡിറ്റിങ് ടെക്നോളജിയുടെ സഹായത്തോടെയാണ്

ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങൾ കണ്ട് പ്രേക്ഷകർ അമ്പരന്നിരിക്കുകയാണ്. എത്ര കൃത്യമായ ചിത്രങ്ങളാണ് ഇതെന്നാണ് ശിവാജ്ഞലി ആരാധകർ ചോദിക്കുന്നത്. വളരെ കൃത്യമായി ശിവന്റെയും അഞ്ജലിയുടെയും മുഖഭാവങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള രണ്ട് ഉഗ്രൻ ചിത്രങ്ങൾ. എന്തായാലും ഇരുചിത്രങ്ങളും ചേർത്തുവെച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ ഒത്തിരി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവർക്കും ജനിക്കുക പെൺകുട്ടി

തന്നെ എന്നുറപ്പിക്കുന്നവരുമുണ്ട്. പെൺകുട്ടിയുടെ കണ്ണിന് ശിവേട്ടന്റെ ഛായയുണ്ട്, ആൺകുട്ടിയുടെ പുരികത്തിലാണ് ശിവേട്ടന്റെ ഛായ എന്നിങ്ങനെ കൃത്യമായ നിരീക്ഷണം നടത്തിയുള്ള കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരട്ടക്കുട്ടികളാണെങ്കിൽ പൊളിക്കും എന്നുപറഞ്ഞുകൊണ്ടുള്ള കമ്മന്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വീഡിയോ കൊള്ളാം, എന്തായാലും ഈ രണ്ട് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രെൻഡിങ് ആയിട്ടുണ്ട്. ടെലിവിഷൻ പ്രേക്ഷകർക്ക് അത്രയേറെ ഇഷ്ടപ്പെട്ട പ്രണയജോഡിയാണ് സാന്ത്വനത്തിലെ ശിവാഞ്ജലി.