ഇതാണ് ശിവേട്ടനോട് ഭാര്യക്ക് ചോദിക്കാനുള്ളത്.!! വൈറലായ പ്രാങ്ക് ഇന്റർവ്യൂ ഇതാണ് 😍👌

‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെ കുടുംബപ്രേക്ഷകർക്കിടയിൽ ജനപ്രിയനായ നടനാണ് സജിൻ. പരമ്പരയിൽ നായിക ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന്റെ ഭർത്താവായ ശിവരാമകൃഷ്ണൻ അഥവാ ശിവൻ എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്. സിനിമ – സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഷഫ്‌നയാണ് യഥാർത്ഥ ജീവിതത്തിൽ സജിന്റെ ഭാര്യ.

അടുത്തിടെ സജിൻ പങ്കെടുത്ത Ginger Media Entertainments അഭിമുഖത്തിൽ നടൻ തന്റെ ഭാര്യ ഷഫ്‌നക്ക് ഒരു അടിപൊളി പ്രാങ്ക് നൽകി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അവതാരകൻ ശംഭുവിന്റെ നിർദേശാനുസരണം ഭാര്യ ഷഫ്‌നയെ വിളിച്ച്, ഒരു ഓയിൽ കമ്പനി അവരുടെ പരസ്യത്തിന്റെ ആവശ്യത്തിന് ഇപ്പോൾ വിളിക്കും എന്നും, അത് അറ്റൻഡ് ചെയ്ത് സംസാരിക്കു എന്നും സജിൻ പറഞ്ഞു. തുടർന്ന് ശംഭു ഷഫ്‌നയെ വിളിക്കുകയും,

താൻ സജിൻ പറഞ്ഞിട്ട് വിളിക്കുകയാണെന്നും, തങ്ങളുടെ പ്രോഡക്റ്റ് ആയ ‘ബ്രിന്ദിമോ’ ഓയിൽ താങ്കളുടെ ഇൻസ്റ്റാഗ്രാം ഹാന്ഡിലിൽ പ്രൊമോട്ട് ചെയ്യാൻ താല്പര്യപ്പെടുന്നു എന്നും അറിയിച്ചു. മറുപടി താൻ പ്രോഡക്റ്റ് കണ്ടിട്ട് വാട്ട്സ്ആപ്പ് ചെയ്യാം എന്ന് ഷഫ്‌ന പറഞ്ഞെങ്കിലും, തനിക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നായി അവതാരകൻ. തുടർന്ന്, അവതാരകൻ പ്രൊമോഷന്റെ പേയ്മെന്റ്റ് അറിയാൻ ശ്രമം നടത്തിയെങ്കിലും ഷഫ്‌ന പിടികൊടുത്തില്ല.

ഒടുവിൽ അവതാരകൻ, ഫോൺ സജിന് കൈമാറിയപ്പോൾ ഷഫ്നക്ക് കാര്യങ്ങൾ പിടികിട്ടി. തുടർന്ന്, ഒരു ചോദ്യവും ഷഫ്‌നക്കായി അവതാരകൻ കരുതി വച്ചിരുന്നു. സജിനോടും ശിവനോടും ഷഫ്‌നക്ക് ഓരോ ചോദ്യങ്ങൾ ചോദിക്കാം എന്നതായിരുന്നു ടാസ്ക്. തന്നെ എപ്പോഴാണ് അടുത്ത ട്രിപ്പ്‌ കൊണ്ടുപോകുന്നത് എന്നായിരുന്നു ഷഫ്‌നക്ക് സജിനോടുള്ള ചോദ്യം. അതേസമയം, മനസ്സിലുള്ളത് എന്തിനാണ് ഇങ്ങനെ അടക്കി വെക്കുന്നത് എന്നായിരുന്നു ഷഫ്‌നയുടെ ശിവനോടുള്ള ചോദ്യം.