സാന്ത്വനം കുടുംബം ആഗ്രഹിച്ചിരുന്ന മുഹൂര്‍ത്തം വന്നെത്തി.!!തമ്പിയുടെ തന്ത്രം ഇനി വിലപ്പോകുമോ ?|Santhwanam today episode

Santhwanam today episode: മിനിസ്‌ക്രീന്‍ പ്രേക്ഷകരായ മലയാളികള്‍ ഒന്നടങ്കം ഹൃദയംകൊണ്ട് സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. വ്യത്യസ്തമായ എപ്പിസോഡുകളിലൂടെയാണ് പരമ്പര കടന്നു പോകുന്നത്. ഇപ്പോഴിതാ അപ്പുവിനേയും ഹരിയേയും തമ്മില്‍ അകറ്റാനുള്ള എല്ലാ പദ്ധതികളും തമ്പി നടത്തിവരികയായിരുന്നു. അപ്പുവിന്റെ വാശിയെക്കുറിച്ച് വ്യക്തമായി അറിയാവുന്ന തമ്പി അവളെ സാന്ത്വനത്തിലേയ്ക്ക് തിരിച്ച് അയക്കില്ലെന്നാണ് തീരുമാനിച്ചിരുന്നത്. ഇതുവരെയുള്ള തമ്പിയുടെ പ്ലാനുകളെല്ലാം കൃത്യമായിരുന്നു. ഹരി നേരിട്ടെത്തി

വിളിക്കാതെ ഇനി സാന്ത്വനത്തിലേയ്ക്ക് മടങ്ങില്ലെന്ന വാശിയിലായിരുന്നു അപ്പു. അപ്പുവിനെ ഇനി വിളിക്കില്ലെന്ന വാശിയിലായയിരുന്നു ഹരി. തമ്പിയുടെ ഇടപെടലാണ് ഈ ബന്ധത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. അങ്ങനെയിരിക്കെയാണ് ആ സന്തോഷവാര്‍ത്ത സാന്ത്വനം വീട്ടിലേയ്ക്ക് എത്തിയത്. ഒരു കുഞ്ഞിക്കാലു കാണാന്‍ ആഗ്രഹിച്ചിരുന്നവരാണ് സാന്ത്വനം കുടുംബാംഗങ്ങള്‍. അപ്പു വീണ്ടും ഗര്‍ഭിണിയായെന്ന വാര്‍ത്ത ഏവര്‍ക്കും അത്രമാത്രം പ്രിയപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ പ്രത്യേകിച്ചും

എല്ലാവരും ആഗ്രഹിച്ചിരുന്ന മുഹൂര്‍ത്തം കൂടിയായിരുന്നു അത്. അപ്പുവിന്റെ അമ്മയാണ് ഈ വിവരം ദേവിയെ വിളിച്ച് പറയുന്നത്. വിവരം അറിഞ്ഞതും സന്തോഷം അടക്കാനാവാതെ എല്ലാവരേയും ഈ സന്തോഷ വാർത്ത അറിയിക്കാന്‍ ഓടുകയാണ് ദേവി. അതേ സമയം ദേവിയുടെ മനസ്സില്‍ ഇപ്പോഴും ഭയമാണ് തന്റെ സാമിപ്യം അപ്പുവിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന്. പ്രസവം വരെ അപ്പുവിനെ കാണാതെ മാറി നില്‍ക്കാനും ദേവി തയ്യാറാണ്. വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് സാന്ത്വനം സീരിയല്‍

കടന്നുപോയിക്കൊണ്ടിരിക്കുന്നത് അപ്പു ഗര്‍ഭിണിയാണെന്ന് വിവരം അറിഞ്ഞതോടെ സാന്ത്വനത്തില്‍ എല്ലാവരും സന്തോഷത്തിലാണ്. വിവരം അറിഞ്ഞു ഉടന്‍ അപ്പുവിനെ കാണാനായി ഹരി ആശുപത്രിയിലേക്ക് ഓടിയെത്തുന്നു എന്നാല്‍ അതിലും വിലങ്ങും തടിയായി തമ്പി. അപ്പു തന്റെ മകളാണെന്നും അവള്‍ക്ക് ആരെയും കാണാന്‍ ഇഷ്ടമില്ലെന്നും പറയുന്നു. അതോടെ ഹരി തിരിച്ചു പോകുന്നു. എന്നാല്‍ അപ്പുവിനെയും ഹരിയെയും പിരിക്കാനുള്ള തമ്പിയുടെ ശ്രമത്തിന് തടയിട്ട് ഈ അനിയന്മാര്‍ക്ക് കരുത്തായി ബാലേട്ടന്‍ ആശുപത്രിയിലേക്ക് എത്തുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.