പക്ഷിയെ പോലെ ആകാശത്ത് പാറിപ്പറന്ന് നസ്രിയ.!!ദുബായിലേയ്ക്ക് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി താരം |Sky dive with Nazriya fahad From Dubai

Sky dive with Nazriya fahad From Dubai: മലയാള സിനിമാ പ്രേമികളുടെ പ്രിയ താര ദമ്പതികൾ ആണല്ലോ നസ്രിയയും ഫഹദും. മലയാളത്തിൽ എന്നല്ല സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ നിറഞ്ഞുനിൽക്കുന്ന നടൻ എന്നതിലുപരി ഇരുവരുടെയും ഏതൊരു വിശേഷങ്ങളും ആരാധകർക്ക് എന്നും പ്രിയമേറിയതാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ നസ്രിയ തന്റെ വിശേഷങ്ങളും കുടുംബ ചിത്രങ്ങളും പലപ്പോഴും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. മാത്രമല്ല ഇത്തരത്തിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിക്കാറുമുണ്ട്.

എന്നാൽ ഇപ്പോഴിതാ തന്റെ പുതിയൊരു സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ദുബായിലെ അഡ്വഞ്ചർ സ്പോട്ടിൽ ഒന്നായ സ്കൈ ഡൈവിംഗിന്റെ അനുഭൂതി നേരിട്ടറിഞ്ഞിരിക്കുകയാണ് താരം. തന്റെ സ്വപ്നം സഫലീകരിക്കുന്നതിനായി വിമാനത്തിൽ നിന്നും താൻ ചാടുകയായിരുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നസ്രിയ കുറിച്ചിട്ടുള്ളത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടറോടൊപ്പമുള്ള

ഈയൊരു ചിത്രത്തിൽ നിന്നും അടിക്കുറിപ്പിൽ നിന്നും തന്നെ താരത്തിന്റെ ആവേശം കാണാവുന്നതാണ്. ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചതോടെ സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. വിവാഹശേഷം അഭിനയ ലോകത്ത് അത്രതന്നെ സജീവമല്ലാത്ത താരം വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത് എങ്കിലും ഈ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ഏറെ പ്രേക്ഷക

പ്രശംസ നേടാനും താരത്തിന് സാധിച്ചിരുന്നു. വിവേക് ആത്രേയയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ” അണ്ടേ സുന്ദരാകിണി” എന്ന തെലുങ്ക് ചിത്രത്തിൽ ആയിരുന്നു താരം അവസാനമായി പ്രത്യക്ഷപ്പെട്ടിരുന്നത്. നാനി നായകനായി എത്തിയ ഈയൊരു ചിത്രം വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു. സിനിമക്ക് പുറമെ ഫഹദിനൊപ്പം ഈയിടെ താരം അഭിനയിച്ച ഒരു പരസ്യം ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Rate this post