Special Broken Wheat Recipe : നമ്മുടെയെല്ലാം വീടുകളിൽ വ്യത്യസ്ത രീതികളിലുള്ള ദോശകൾ ഉണ്ടാക്കുന്ന പതിവുണ്ടായിരിക്കും. ഇവയിൽ തന്നെ അരി അരച്ചുള്ള ദോശയും ഗോതമ്പ് ദോശയും ആയിരിക്കും കൂടുതൽ പേരും ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള ദോശകൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന ഒരു നുറുക്ക് ഗോതമ്പ് കൊണ്ടുള്ള ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ സമയം
കൊണ്ട് കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി ഈ ഒരു ദോശ തയ്യാറാക്കാനായി സാധിക്കും. അതിനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ ഗോതമ്പ് നുറുക്ക്, ഒരു കപ്പ് തൈര്, ആവശ്യത്തിന് ഉപ്പ്, നെയ്യ്, വെള്ളം ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ നുറുക്ക് ഗോതമ്പ് നന്നായി കഴുകി വൃത്തിയാക്കി 10 മിനിറ്റ് നേരം കുതിരാനായി വെക്കണം. വെള്ളത്തിൽ നേരിട്ട് കുതിർത്തുന്നതിന് പകരമായി തൈര് ഒഴിച്ച ശേഷം വെള്ളം കൂടി ചേർത്താണ് നുറുക്ക് ഗോതമ്പ് കുതിർത്തി എടുക്കേണ്ടത്.
നുറുക്ക് ഗോതമ്പ് കുതിരാൻ ആവശ്യമായ സമയം കൊണ്ട് ദോശയിലേക്ക് ആവശ്യമായ ചട്നി തയ്യാറാക്കി എടുക്കാവുന്നതാണ്. തൈരു ചേർത്ത വെള്ളത്തിൽ നല്ലതുപോലെ കുതിർന്ന നുറുക്ക് ഗോതമ്പ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതേ വെള്ളം ഉപയോഗിച്ച് ഒട്ടും തരിയില്ലാതെ മാവ് അരച്ചെടുക്കുക.ഈയൊരു രീതിയിൽ ദോശ തയ്യാറാക്കുമ്പോൾ മാവ് പുളിപ്പിച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ മാവ് റെഡിയായാൽ ഉടൻതന്നെ ദോശ ചുട്ടു തുടങ്ങാവുന്നതാണ്. അതിനായി ദോശ ചട്ടി അടുപ്പത്ത് വച്ച് ചൂടായി
വരുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് കൊടുക്കാവുന്നതാണ്. ദോശയുടെ മുകളിലായി അല്പം നെയ്യ് കൂടി തൂവി കൊടുക്കാം.ഒരുവശം നല്ലതുപോലെ മൊരിഞ്ഞു വന്നു കഴിഞ്ഞാൽ ദോശ മറിച്ചിട്ട് ചുട്ടെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ നുറുക്ക് ഗോതമ്പ് ദോശ റെഡിയായി കഴിഞ്ഞു. ചട്നി, സാമ്പാർ എന്നിവയോടൊപ്പമെല്ലാം ഈ ഒരു ദോശ കഴിക്കാൻ നല്ല രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ichus Kitchen