അവൽ സേവനാഴിയിൽ ഇട്ടാൽ.. ഇത് ഒന്നൊന്നര ടേസ്റ്റ് തന്നെ ആണേ!! | Tasty Aval Snack Recipe

Tasty Aval Snack Recipe : സാധാരണയായി മുറുക്ക് ബേക്കറികളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. സ്ഥിരമായി ബേക്കറികളിൽ നിന്നും മുറുക്ക് വാങ്ങുന്നതിന് പകരമായി വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു മുറുക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മുറുക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള

ചേരുവകൾ ഒരു കപ്പ് അളവിൽ അവൽ, കാൽ കപ്പ് പൊട്ടുകടല, മുളകുപൊടി ഒരു ടീസ്പൂൺ, ഉപ്പ് ഒരു സ്പൂൺ, കായം ഒരു പിഞ്ച്, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച അവലും പൊട്ടുകലയും ഇട്ട് പൊടിച്ചെടുക്കുക. ഇത് ഒട്ടും തരിയില്ലാത്ത രീതിയിൽ അരിച്ചെടുത്ത് മാറ്റാവുന്നതാണ്. അതിലേക്ക് ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും, കായവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കുറച്ചു തിളപ്പിച്ച എണ്ണ കൂടി ഈയൊരു കൂട്ടിലേക്ക് ചേർത്തു

കൊടുക്കണം. വെള്ളം കുറേശ്ശെയായി ചേർത്ത് കൈ ഉപയോഗിച്ച് മാവ് നല്ലതുപോലെ കുഴച്ചെടുക്കുക. ഒട്ടും തരികൾ ഇല്ലാത്ത രീതിയിലാണ് മാവ് കുഴച്ചെടുക്കേണ്ടത്. അതിനു ശേഷം സേവനാഴിയിൽ അല്പം എണ്ണ തേച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ച മാവ് ഉരുളകളാക്കി ഇറക്കി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ സേവനാഴിയിൽ നിന്നും മാവ് അതിലേക്ക് പീച്ചി കൊടുക്കണം. മുറുക്കിന്റെ രണ്ടു വശവും നല്ലതുപോലെ ക്രിസ്പായി തുടങ്ങുമ്പോൾ

എണ്ണയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ മുറുക്ക് റെഡിയായി കഴിഞ്ഞു. സ്ഥിരമായി ബേക്കറികളിൽ നിന്നും മുറുക്ക് വാങ്ങി ഉപയോഗിക്കുന്ന വീടുകളിൽ ഈയൊരു രീതിയിൽ ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി നാച്ചുറലായി ഈയൊരു രീതിയിൽ മുറുക്ക് തയ്യാറാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Ichus Kitchen