ഇത്ര കാലം നെത്തോലി വാങ്ങിയിട്ടും ഈ ട്രിക് അറിയാതെ പോയല്ലോ.!! ഒരു തവണഇഡ്ലിപാത്രത്തിൽ ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ.. | Special Netholi Pollichath Recipe

Special Netholi Pollichath Recipe : പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. നെത്തോലി കൊണ്ട് ആവിയിൽ വേവിച്ചു തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.

ആദ്യം തന്നെ മീൻ നന്നായി കഴുകി വൃത്തിയാക്കിയ എടുക്കാം. ശേഷം ഇതിലേക്കായി ഒരു അരപ്പ് തയ്യാറാക്കി എടുക്കണം. അതിനായി 15 അല്ലി വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി, 10 ചെറിയ ഉള്ളി, പച്ചമുളക്, പെരുംജീരകം, കറിവേപ്പില എന്നിവ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം. ഒരു തുള്ളി ചെറുനാരങ്ങാ നീര് അല്ലെങ്കിൽ അൽപ്പം പുളിവെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.

ഈ മസാല മീനിൽ തേച്ചു പിടിപ്പിച്ച് അൽപ്പ നേരം മാറ്റി വെക്കാം. ഈ സമയത് ആവശ്യമെങ്കിൽ അൽപ്പം മഞ്ഞൾപൊടി കൂടി ചേർത്ത് കൊടുക്കാം. അര മണിക്കൂറിനു ശേഷം കുറേശ്ശേ മീൻ എടുത്ത് വാഴയിലയിൽ വെച്ച് വാട്ടിയെടുക്കണം. അത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ..

പല നാടുകളിൽ പലപേരിലാണ് ഈ മീൻ അറിയപ്പെടുന്നത്. നിങ്ങളുടെ നാട്ടിൽ ഏതു പേരിലാണ് അറിയപെടുന്നതെന്ന് കമെന്റ് ചെയ്യണെ..ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Special Netholi Pollichath Recipe cerdit: Ladies planet By Ramshi

0/5 (0 Reviews)