
ഇത്രയും രുചിയിൽ മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ..? പച്ചമാങ്ങ വച്ച് കാലങ്ങളോളം കേടാകാത്ത അച്ചാർ തയ്യാറാക്കി എടുക്കാം! | Special Raw Mango Pickle
Special Raw Mango Pickle: പച്ചമാങ്ങ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിലെല്ലാം അച്ചാറുകൾ തയ്യാറാക്കുന്ന രീതി മിക്ക വീടുകളിലും ഉള്ളതായിരിക്കും. ഇവയിൽ തന്നെ ഉപ്പിലിട്ടതും, കടുമാങ്ങ രൂപത്തിലുമെല്ലാം ഉണ്ടാക്കുന്ന അച്ചാറുകൾ കൂടുതൽ നാൾ കേടാകാതെ ഉപയോഗിക്കാനായി സാധിക്കും. ഏകദേശം അതേ രീതിയിൽ കൂടുതൽ കേടാകാത്ത രീതിയിൽ മാങ്ങ നീളത്തിൽ മുറിച്ച് എങ്ങനെ അച്ചാർ ഉണ്ടാക്കിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Mango
- Salt
- Chilly Powder
- Asafoetida Powder
- Mustard Seed
- Curry Leaves
- Fenugreek
- Vinegar
How To Make Special Raw Mango Pickle
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച പച്ചമാങ്ങയുടെ വെള്ളം പൂർണമായും കളഞ്ഞ് തുടച്ചെടുത്തു മാറ്റിവയ്ക്കുക. മാറ്റിവെച്ച മാങ്ങ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത മാങ്ങ കഷണങ്ങൾ ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി ആവശ്യത്തിന് ഉപ്പും ചേർത്ത് 12 മണിക്കൂർ നേരം റസ്റ്റ് ചെയ്യാനായി വെക്കണം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ കടുകും ഉലുവയും കറിവേപ്പിലയും ഇട്ട് വറുത്തെടുത്തു മാറ്റി വയ്ക്കുക. ശേഷം അതേ പാനിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്.
ശേഷം ഈയൊരു എണ്ണയിലേക്ക് കായം, മുളകുപൊടി, നേരത്തെ തയ്യാറാക്കി വെച്ച കടുകിന്റെ കൂട്ട് പൊടിച്ചെടുത്തത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. അവസാനമായി ഉപ്പിലിട്ടു വച്ച മാങ്ങയുടെ കഷണങ്ങൾ കൂടി അച്ചാറിലേക്ക് ചേർത്ത ശേഷം ഇളക്കി യോജിപ്പിക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന മാങ്ങ അച്ചാർ എയർ ടൈറ്റായ ഗ്ലാസ് കണ്ടൈനറുകളിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Mantra Curry World
Special Raw Mango Pickle
Special Raw Mango Pickle is a traditional Indian delicacy made from handpicked raw mangoes, infused with aromatic spices and preserved in pure mustard oil. Bursting with bold, tangy, and spicy flavors, this pickle is a perfect accompaniment to any meal, adding zest to rice, roti, or parathas. The mangoes are cut into chunky pieces and blended with a mix of chili, fenugreek, turmeric, and other carefully selected spices to create a rich, mouthwatering taste. Naturally sun-cured for enhanced flavor, this pickle embodies the essence of homemade authenticity and age-old recipes passed down through generations. A true taste of tradition in every bite.