വേനൽ ചൂടിനും ക്ഷീണം മാറാനും മധുരക്കിഴങ്ങ് കൊണ്ട് ഒരു രുചികരമായ ഡ്രിങ്ക് തയ്യാറാക്കാം..! | Tasty And Healthy Sweet Potato Drink

Tasty And Healthy Sweet Potato Drink: മധുരക്കിഴങ്ങിന്റെ സീസൺ ആയിക്കഴിഞ്ഞാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ എല്ലാവർക്കും കഴിക്കാവുന്ന വളരെയധികം ആരോഗ്യഗുണങ്ങൾ നൽകുന്ന മധുരക്കിഴങ്ങ് കുറച്ചു വ്യത്യസ്തമായി ഒരു ഡ്രിങ്കായി എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Sweet Potato
  • Carrot
  • Water
  • Sugar
  • Dates
  • Cardamom
  • Milk
  • Ice Cream
Tasty And Health Sweet Potato Drink

How To Make Tasty And Healthy Sweet Potato Drink

ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി അത്യാവശ്യം വലിപ്പമുള്ള രണ്ട് മധുരക്കിഴങ്ങ് എടുത്ത് അതിന്റെ തോലെല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം രണ്ടോ മൂന്നോ ക്യാരറ്റ് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മധുരക്കിഴങ്ങും മുറിച്ചുവെച്ച ക്യാരറ്റും കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. ഈ ഒരു കൂട്ടിന്റെ ചൂട് ഒന്നു മാറാനായി മാറ്റിവയ്ക്കാം. കൂടുതൽ അളവിൽ മധുരക്കിഴങ്ങും ക്യാരറ്റും വേവിക്കാനായി വെച്ചിട്ടുണ്ടെങ്കിൽ അതിൽ നിന്നും കുറച്ചെടുത്ത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കുകയാണെങ്കിൽ ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗിക്കാനായി സാധിക്കും.

മധുരക്കിഴങ്ങിന്റെയും ക്യാരറ്റിന്റെയും ചൂട് പൂർണമായും പോയിക്കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാര അല്ലെങ്കിൽ രണ്ടോ മൂന്നോ ഈന്തപ്പഴം കുരുകളഞ്ഞ് എടുത്തത്, 3 ഏലക്ക, ഫ്രീസ് ചെയ്തെടുത്ത പാൽ എന്നിവ ചേർത്ത് മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു രീതിയിൽ തന്നെ ഉപയോഗിക്കാനാണ് ഇഷ്ടമെങ്കിൽ അതോടൊപ്പം രണ്ട് സ്കൂപ്പ് ഐസ്ക്രീം കൂടി വെച്ച് സെർവ് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ പാൽ ഒഴിച്ച് ലൂസ് കൺസിസ്റ്റൻസിയിൽ ആക്കി ജ്യൂസ് രൂപത്തിലും ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന മധുരക്കിഴങ്ങ് ഒരിക്കലെങ്കിലും ഈ ഒരു രീതിയിൽ തയ്യാറാക്കി നോക്കിയാൽ അതിന്റെ രുചിയും ഗുണവും മനസ്സിലാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Ansi’s Vlog

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)