ഇനി കിലോ കണക്കിന് ചീര വിള കിട്ടും; വെറുതെ കത്തിച്ചുകളയുന്ന ചകിരി തൊണ്ട് മന്ത്രം മതി..!! | Spinach Cultivation Tip Using Coir

Spinach Cultivation Tip Using Coir : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലെല്ലാം ചീര സുലഭമായി കാണാറുണ്ട്. കൂടാതെ സാമ്പാർ ചീര പോലുള്ള വകഭേദങ്ങളും നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ ധാരാളമായി ഉണ്ടാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള ചീര എങ്ങനെ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല.

അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന ഒരു ചീര കൃഷിയുടെ രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ചീര കൃഷി നടത്താനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം തേങ്ങയുടെ തൊണ്ടാണ്. ഉപയോഗിക്കുന്ന തൊണ്ട് ഒരു ദിവസം വെള്ളത്തിൽ ഇട്ട് കറകളഞ്ഞ ശേഷം ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഗുണം ലഭിക്കുന്നതാണ്. എന്നാൽ വെള്ളത്തിൽ നിന്നും തൊണ്ടെടുത്ത് നേരിട്ട് മണ്ണിലേക്ക് വച്ചു കൊടുക്കുകയല്ല വേണ്ടത്.

പകരം അത് തണലിലിട്ട് നല്ല രീതിയിൽ ഉണക്കിയ ശേഷമാണ് ഉപയോഗിക്കേണ്ടത്. തൊണ്ടിൽ നിന്നും തിരിച്ചെടുക്കുന്ന ചകിരിയും ഇതേ രീതിയിൽ വെള്ളത്തിലിട്ട് കറ കളഞ്ഞ ശേഷം ഉണക്കി വേണം ഉപയോഗിക്കാൻ. ഉണക്കിയെടുത്ത തൊണ്ട് എവിടെയാണോ ചീര നടാനായി ഉദ്ദേശിക്കുന്നത് ആ ഭാഗത്ത് മണ്ണിന് ചുറ്റുമായി സ്ക്വയർ രൂപത്തിൽ അറേഞ്ച് ചെയ്തു കൊടുക്കുക. അതിന് മുകളിലേക്ക് തയ്യാറാക്കി വെച്ച ചകിരി കൂടി വിതറി കൊടുക്കാവുന്നതാണ്. ശേഷം ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത് തയ്യാറാക്കിയ മണ്ണ് ചകിരിക്കു മുകളിലായി ഇട്ടുകൊടുക്കണം.

ചീര നല്ല രീതിയിൽ വളരാനായി അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി മണ്ണിൽ വിതറി കൊടുക്കാവുന്നതാണ്. പിന്നീട് ഒരു ലയർ കൂടി ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണ് ഇട്ട് കൊടുക്കുക. നല്ല ക്വാളിറ്റി ഉള്ള ചീര വിത്ത് നോക്കി വേണം പാവാനായി തിരഞ്ഞെടുക്കാൻ. വിത്ത് പാവിയ ശേഷം മുകളിലായി വെള്ളം കൂടി തളിച്ചു കൊടുക്കാം. ഈയൊരു രീതിയിൽ ചീര കൃഷി ചെയ്തെടുക്കുകയാണ് എങ്കിൽ നല്ല രീതിയിൽ തന്നെ വിളവ് ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Spinach Cultivation Tip Using Coir Credit : POPPY HAPPY VLOGS