സുരേഷേട്ടനും ഭാര്യയും ഒരുമിച്ച് പ്രണയ ഗാനം പാടിയപ്പോള്‍.!! ഒരുപാട് വർഷങ്ങൾക് ശേഷം രാധികയുടെ പാട്ടുകേൾക്കാൻ കിട്ടിയ അവസരo.|Suresh gopi with wife Radika Singer

Suresh gopi with wife Radika Singer: മലയാള സിനിമയിൽ ഒരേയൊരു ആക്ഷൻ സൂപ്പർസ്റ്റാറേയുള്ളു അതാണ് സുരേഷ് ഗോപി. കുറച്ച് നാളത്തെ ഇടവേളകൾക് ശേഷം മലയാള സിനിമയിൽ വീണ്ടും പൂർവാധികം ശക്തിയോടെയുള്ള സുരേഷ് ഗോപിയുടെ മടങ്ങി വരവ്‌ വീണ്ടും മലയാളി പ്രേക്ഷകർക് സന്തോഷം നൽകുന്നതാണ്.സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും സുരേഷ് ഗോപി ഒരു നായകൻ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ജനനായകൻ എന്ന പരിപാടി സുരേഷ് ഗോപിക്കായി ഒരുക്കിയത്. അമൃത ടീവിയിലെ ജനനായകൻ എന്ന

പരിപാടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നു. ഇപ്പോൾ ഇതാ പരിപാടിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്ന് ആലപിച്ച ഒരു ഗാനം ഇപ്പോൾ വലിയ തരംഗമാവുകയാണ് . സുരേഷ് ഗോപിയുടെ സിനിമയിലെ ചില ഗാനങ്ങളാണ് ഇരുവരും ചേർന്ന്പാടിയത്. വേലിക്കു വെളുപ്പാങ്കാലം, മറന്നിട്ടും എന്തിനോ.. തുടങ്ങിയ ഗാനങ്ങളാണ് ഇരുവരും ചേർന്ന് പാടിയിട്ടുള്ളത്.
സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഗായികയാണ്. ഒരുപാട് വർഷങ്ങൾക് ശേഷം രാധികയുടെ

പാട്ടുകേൾക്കാൻ കിട്ടിയ അവസരമായി മാറി. നിരവധി ആരാധകരാണ് ഇവരെ കുറച്ചു കമെന്റുകൾ എഴുതി എത്തിയത്. “തൊട്ട മേഖലങ്ങൾ എല്ലാം പൊന്നാക്കി, അദ്ദേഹത്തിന് ഒരിക്കലും താല്പര്യം ഇല്ലാത്ത രാഷ്ട്രീയംപോലും”, “നന്മയുള്ള മനുഷ്യനാണ് സുരേഷേട്ടൻ, ഭാഗ്യം ചെയ്ത സുരേഷേട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ”. ഇങ്ങനെയായിരുന്നു കമെന്റുകൾ .
കുറച്ച് നാളുകൾക് മുമ്പ് സുരേഷ് ഗോപിയും മകൻ ഗോകുലും ആദ്യമായി ഒരുമിച്ച് അഭിനയിച്ച പടം പാപ്പൻ

കാണാൻ തിയേറ്ററിൽ രാധികയും എത്തിയിരുന്നു. അന്ന് പടം കണ്ടതിന്ശേഷം രാധിക പറഞ്ഞത് ഇങ്ങനെയാണ് “കുറച്ച് നാളുകൾക് ശേഷം നല്ലൊരു സിനിമ കണ്ടൊരു അനുഭവം.ഗോകുലിനെയും ഏട്ടനേം ഒരുമിച്ച് സ്‌ക്രീനിൽ കണ്ടതിൽ ഒത്തിരി അന്തോഷമെന്നും ഇത് എന്റെ ഭാഗ്യമായി തന്നെ കരുതുന്നു എന്നും രാധിക പറഞ്ഞിരുന്നു.