1 നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ.. ആരും കൊതിക്കും രുചിയിൽ 😋😋 വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി 👌👌|Tasty Chakkakuru Ethakka Recipe

  • നേന്ത്രക്കായ – 200gm
  • ചക്കക്കുരു – 150gm
  • തേങ്ങ – അര കപ്പ്
  • പച്ചമുളക് – 4 എണ്ണം
  • മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 tsp
  • കടുക് – അര ടീസ്പൂൺ
  • വറ്റൽമുളക് – 2 തണ്ണം
  • കറിവേപ്പില, വെള്ളം,
  • ഉപ്പ് – ഇവ പാകത്തിന്
kaya chakkakuru recipe

ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Prathap’s Food T V

Rate this post