പച്ചമാങ്ങ കൊണ്ട് രുചിയൂറും എണ്ണ മാങ്ങ അച്ചാർ 😋😋 ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിക്കേ 👌👌

മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലമായി കഴിയുമ്പോൾ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉണക്കമാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കാവുന്നത് എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്.

  • raw mango -10 (small)
  • oil -1/3 cup
  • Fenugreek seeds powder -2 tsp
  • hing powder -3/4 tsp
  • chilli powder -3 tbsp
  • salt-1&1/2 tbsp

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള മാങ്ങ ആയിരിക്കും അച്ചാറിടാൻ എന്തുകൊണ്ടും ഉത്തമം. നമുക്ക് ആവശ്യത്തിനുള്ള നീളത്തിൽ അരിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം. നല്ലെണ്ണയിലേക്ക് പൂളി വച്ചിരിക്കുന്ന മാങ്ങ വറുത്ത് എടുക്കാവുന്നതാണ്. ഒരു ബ്രൗൺ കളർ വരുന്നത് വരെ ഇത് നന്നായി ഒന്ന് വറുത്തെടുക്കാം.

അതിനുശേഷം എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റി, മാങ്ങ വറുത്തെടുത്ത പാത്രത്തിൽ തന്നെ രണ്ട് ടീസ്പൂൺ ഉലുവപ്പൊടി, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. ഈ പൊടിയുടെ പച്ച മണം മാറി വരുന്നതു വരെ ഇത് നന്നായി ഒന്ന് വറുത്തെടുക്കാംഎങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..