ഭക്ഷണകാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. അത്തരത്തിൽ പുതുമയാർന്ന രുചിക്കൂട്ടുകൾ ഇഷ്ടപെടുന്നവരക്കായി ഇതാ അടിപൊളി രുചിയിൽ ഒരു പുത്തൻ പലഹറാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
പാൻ അടുപ്പത്തുവെച്ച ശേഷം വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക്, ഉഴുന്ന്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ ചൂടാക്കാം. അതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറുതായൊന്ന് വഴറ്റിയെടുക്കാം. ബാക്കിവന്ന ദോശമാവിലേക്ക് ഈ താളിപ്പ് ചേർക്കാം.

അൽപ്പം മഞ്ഞൾപൊടി കൂടി ചേർത്ത് നന്നായി ഇളക്കം. അതിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറിയ ഉണ്ണിയപ്പം പരുവത്തിൽ ചുട്ടെടുക്കാം.നല്ല ടേസ്റ്റി ആയ സ്പെഷ്യൽ പണിയാരം എളുപ്പം തയ്യാർ. ഇനി ദോശമാവോ ഇഡ്ഡലിമാവോ ബാക്കി വന്നാൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണേ.. കിടിലൻ ടേസ്റ്റാ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.