ഞൊടിയിടയിൽ ഊണിന് ഒരു ഒഴിച്ചുകറി..”വെള്ളരിക്ക കറി”കൂട്ടി ചോറ് ഒന്ന് കഴിച്ചു നോക്കിയെ.!! വയറും മനസും ഒരുപോലെ നിറയും.. | Tasty Special Vellarikka Curry Recipe

  • വെള്ളരിക്ക – ചെറിയ ഒരെണ്ണം
  • പച്ചമുളക് – 4 എണ്ണം [എരിവു അനുസരിച്ച് മാറ്റം ]
  • തേങ്ങ – ഒരു കപ്പ്
  • ജീരകം – കാൽ ടീസ് പൂൺ [1/4 tsp ]
  • ചുവന്നുള്ളി – 4 എണ്ണം ചെറുത്
  • മഞ്ഞൾ പൊടി – കാൽ ടീസ് പൂൺ [1/4 tsp ]
  • മുളക് പൊടി – ഒരു പിഞ്ച്
  • ഉപ്പ് – ആവശ്യത്തിന്

എളുപ്പത്തിൽ ഊണിനു നല്ല സ്വാദുള്ള ഒരു കറി തയ്യാറാക്കി എടുക്കാം. അതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് എടുക്കാം. അതിലേക്ക് പച്ചമുളക് അരിഞ്ഞതും കൂടി ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. ശേഷം അതിലേക്ക് ഒരു അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. അതിനായി തേങ്ങ, ജീരകം, ചുവന്നള്ളി, പച്ചമുളക് 1 എന്നിവ മിക്സിയിലിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. vedio credit : Devi Pavilion