Instant Easy Palappam Recipe : ചൂടു വെള്ളം ഉണ്ടോ എന്നാൽ തേങ്ങാ പാൽ വേണ്ട.. നാവിൽ കപ്പലോടും പാലപ്പം ഉണ്ടാക്കാം.. അപ്പത്തിനു വേണ്ട മാവ് തയ്യാറാക്കി എടുക്കാൻ വേണ്ടി വറുത്ത് എടുത്ത ഒരു കപ്പ് അരി പൊടി ജാറിലേക്ക് എടുത്തതിനു ശേഷം അര കപ്പ് ചൂട് ചോറ് അതിലേക്ക് ചേർത്ത് കൊടുക്കുക. അരി പൊടി നല്ല നൈസ് ആയ അരി പൊടി ആവണം.
ഇനി ഒരു വലിയ സ്പൂൺ പഞ്ചസാരയും ആവശ്യത്തിന് അനുസരിച്ച് ഉപ്പും ചേർത്തതിന് ശേഷം പൊടിക്ക് ആവശ്യത്തിനുള്ള ഒരു കപ്പ് ചൂടു വെള്ളം കൂടെ ചേർക്കുക. ഒരു കപ്പ് അരി പൊടി എടുത്തു കൊണ്ട് ആണ് നമ്മൾ ഇത്രയും വെള്ളം ആദ്യം ചേർക്കുന്നത്. തേങ്ങാ പാൽ ചേർക്കാത്തത്ത് കൊണ്ട് നമ്മൾ കുറച്ചു വെളിച്ചെണ്ണയും ഈസ്റ്റും ചേർത്ത് കൊടുക്കണം. മാവിനുള്ളള എല്ലാം തയ്യാറായി.
ഇനി നമുക്ക് ഇതെല്ലാം അരച്ച് എടുക്കാം.. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇളക്കുക. മാവ് തയ്യാറാക്കി എടുത്തതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ പെരും ജീരകം ചേർത്ത് തവി എടുത്ത് ഇളക്കുക. ശേഷം നമുക്ക് ഇത് നല്ല ചൂടു വെള്ളം ഉള്ള ഒരു ട്രേയിൽ അര മണിക്കൂർ അടച്ചു വക്കാം. അര മണിക്കൂറിനു ശേഷം നമുക്ക് മാവ് പൊങ്ങി കിട്ടും. ഇത് പാലപ്പ ചട്ടിയിലോട്ട് ഒഴിക്കുക.
നന്നായി ചുറ്റിച്ച് എടുത്ത് അടച്ചു വെച്ച് വേവിക്കുക. അടിപൊളി പാലപ്പം തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Anithas Tastycorner