വെറും 3 ചേരുവകൾ മാത്രം മതി ഈ പഞ്ഞി കുഞ്ഞനെ തയ്യാറാക്കാൻ..😍😋 അതും 5 മിനിറ്റിൽ. അടിപൊളിയാണേ 😋👌

ഈ ലോക്ക് ഡൌൺ കാലത്ത് വളരെ എളുപ്പത്തിൽ ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു കുഞ്ഞൻ ടേസ്റ്റി പലഹാരത്തിന്റെ റെസിപിയാണിത്.. നാലുമണി കട്ടനൊപ്പം വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെങ്കിൽ പൊളിയാണ്..കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല.. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.

  • പഞ്ചസാര
  • ഏലക്കായ
  • മൈദാ
  • ബേക്കിംഗ് സോഡാ
  • നെയ്യ്
  • വെള്ളം
  • എണ്ണ

പഞ്ചസാരയും മിക്സിയിൽ പൊടിച്ചെടുത്ത് മാറ്റിവെക്കാം. ശേഷം മൈദായും കാൽ സ്പൂൺ ബേക്കിംഗ് സോഡയും കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്യാം. അതിലേക്ക് അൽപ്പം നെയ്യ് കൂടി ചേർത്ത് കൊടുക്കുന്നത് രുചി കൂട്ടും. അധികം ലൂസ് ആവാതെ ഉഴുന്നുവട ഒക്കെ ഉണ്ടാക്കുന്ന പരുവത്തിൽ ആവശ്യത്തിന് വെള്ളം ചേർത്ത് കുഴച്ചെടുക്കാം. ശേഷം പാൻ ചൂടായിവരുമ്പോൾ എണ്ണ ഒഴിച്ച് ഇഷ്ടമുള്ള ഷേപ്പിൽ വറുത്തു കോരിയെടുക്കാം..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Dailyചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.