പച്ച മുന്തിരി കൊണ്ട് ഇങ്ങനെ ചെയ്താൽ.!! കിലോ കണക്കിന് ഉണക്ക മുന്തിരി വളരെ ലാഭത്തിൽ എളുപ്പം വീട്ടിൽ തന്നെ ഉണ്ടാക്കാം.!! | Tip To Make Dry Grape In Home

Tip To Make Dry Grape In Home : പായസം, ബിരിയാണി എന്നിവയെല്ലാം ഉണ്ടാക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണല്ലോ ഉണക്കമുന്തിരി. അതുമാത്രമല്ല ഉണക്കമുന്തിരി വെറുതെ കഴിച്ചാലും അത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. എന്നാൽ കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുമ്പോൾ അതിൽ എന്തെല്ലാം ചേരുവകളാണ് ചേർത്തിട്ടുള്ളത് എന്നത് നമുക്ക് അറിയാനായി സാധിക്കുകയില്ല.

എന്നാൽ വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമുന്തിരി എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിയ ഒരു ക്വാണ്ടിറ്റിയിലാണ് ഉണക്കമുന്തിരി തയ്യാറാക്കി എടുക്കുന്നത് എങ്കിൽ വലിയ പാത്രങ്ങളും ആവശ്യമായി വരും. അതല്ല ചെറിയ അളവിലാണ് എടുക്കുന്നത് എങ്കിൽ ഇഡലി പാത്രമോ മറ്റോ ഉപയോഗിച്ച് മുന്തിരി ആവി കയറ്റി എടുക്കാവുന്നതാണ്. ആദ്യം തന്നെ കുലയിൽ നിന്നും മുന്തിരിയെല്ലാം അടർത്തിയെടുത്ത ശേഷം

നല്ലതുപോലെ രണ്ടോ മൂന്നോ തവണ വെള്ളമൊഴിച്ച് കഴുകിയെടുക്കുക. അതിനുശേഷം വീടിന് പുറത്ത് രണ്ടോ മൂന്നോ കല്ല് ഉപയോഗിച്ച് ഒരു അടുപ്പ്‌ കൂട്ടി എടുക്കുന്നതാണ് കൂടുതൽ നല്ലത്. അതിന് മുകളിലായി ഒരു വലിയ പാത്രം എടുത്ത് അതിൽ വെള്ളം നിറച്ചു കൊടുക്കുക. വെള്ളം നല്ല രീതിയിൽ വെട്ടി തിളച്ച് തുടങ്ങുമ്പോൾ രണ്ടോ മൂന്നോ കോലുകൾ വച്ച് അതിന് മുകളിലായി നീളമുള്ള ഒരു മെഷ് സെറ്റ് ചെയ്തു കൊടുക്കാം. മെഷിനു മുകളിലാണ് കഴുകിവെച്ച മുന്തിരി നിരത്തി കൊടുക്കേണ്ടത്. മുന്തിരിയുടെ നിറമെല്ലാം മാറി മഞ്ഞ നിറമായി തുടങ്ങുമ്പോൾ

കല്ലിൽ നിന്നും എടുത്തു മാറ്റിവയ്ക്കാം. വീണ്ടും വെള്ളമെടുത്ത പാത്രത്തിൽ വെള്ളം കളഞ്ഞ് പകരം ഉപ്പ് ഇട്ടശേഷം ചൂടായി തുടങ്ങുമ്പോൾ മുന്തിരി അതിനു മുകളിൽ സെറ്റ് ചെയ്തു കൊടുക്കുക. ഉപ്പിൽ നിന്നും നല്ല രീതിയിൽ മുന്തിരിയിലേക്ക് ആവി കയറിക്കഴിയുമ്പോൾ അവ എളുപ്പത്തിൽ ഉണങ്ങി കിട്ടുന്നതാണ്. ശേഷം 7 ദിവസമെങ്കിലും നല്ല വെയിലത്ത് വെച്ച് മുന്തിരി ഉണക്കിയെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ ഉണക്കമുന്തിരി റെഡിയാക്കി എടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tip To Make Dry Grape In Home Credit : Paadi Kitchen