
കഞ്ഞിവെള്ളത്തിന്റെ കൂടെ ഇതും കൂടെ ചേർത്തു നോക്കൂ.. കറിവേപ്പില ചെടി കാട് പോലെ വളരാൻ ഈ ട്രിക്കുകൾ ഒരുതവണ പരീക്ഷിച്ചു നോക്കൂ! | Tips To Grow More Curry Leaves
Tips To Grow More Curry Leaves: നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ കീടനാശിനി അടിച്ച കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം വളരെ ചെറിയ രീതിയിലുള്ള പരിപാലനം നൽകിക്കൊണ്ട് തന്നെ കറിവേപ്പില ചെടികൾ വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാനായി സാധിക്കും. അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.To grow more curry leaves, plant in well-drained soil with full sunlight. Water regularly but avoid overwatering. Prune often to encourage branching. Use organic compost monthly. Apply diluted buttermilk or sour curd occasionally to boost leaf growth naturally.
കറിവേപ്പില തൈ നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ അതിനു കൃത്യമായ ഇടവേളകളിൽ വള കൂട്ടുകൾ പ്രയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വളരെ കുറഞ്ഞ അളവിൽ വെള്ളവും കൂടുതൽ അളവിൽ വെളിച്ചവും കിട്ടുന്ന രീതിയിലാണ് തൈകൾ നട്ടുപിടിപ്പിക്കേണ്ടത്. മണ്ണിൽ നട്ടുപിടിപ്പിക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ പോട്ടിംഗ് മിക്സ് തയ്യാറാക്കി ഒരു ഗ്രോ ബാഗിൽ ചെടി വളർത്തിയെടുക്കാവുന്നതാണ്. കരിയില കമ്പോസ്റ്റ് പോലുള്ള വളങ്ങൾ കൂട്ടിയുള്ള മണ്ണാണ് ചെടി നടാനായി ഉപയോഗിക്കുന്നത് എങ്കിൽ കൂടുതൽ നല്ലതാണ്.
- Here’s how you can use kanjivellam (rice starch water) to help grow more curry leaves naturally:Sunlight: Ensure at least 5–6 hours of direct sunlight daily.
- Well-Drained Soil: Use loose, fertile, well-draining soil with compost.
- Watering: Water when the topsoil feels dry; avoid overwatering.
- Pruning: Trim the top regularly to encourage bushier growth.
- Fertilizer: Apply homemade compost or diluted buttermilk monthly.
- Pest Control: Use neem spray or mild soap solution to manage pests.
1. Cool Before Use
- Let the kanjivellam cool completely to room temperature before pouring on the plant.
2. Use Once a Week
- Water the curry leaf plant with kanjivellam once a week.
- Use about ½ to 1 cup per plant, depending on the size.
3. Dilute if Needed
- If the starch is thick, dilute with a little plain water before using to avoid clogging the soil.
4. Best Time to Use
- Apply in the early morning or evening for best absorption.
- Avoid during heavy rain or when soil is already wet.
ചെടി അത്യാവശ്യം വളർന്നു കിട്ടി കഴിഞ്ഞാൽ അതിൽ മറ്റു രീതിയിലുള്ള വളപ്രയോഗങ്ങൾ കൂടി നടത്തി നോക്കാം. അതിനായി ഒരു വലിയ പാത്രത്തിലേക്ക് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വെച്ച കഞ്ഞിവെള്ളം നല്ലതുപോലെ പുളിപ്പിച്ച ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം അരി കഴുകിയ വെള്ളം, ചിക്കൻ കഴുകാനായി ഉപയോഗിക്കുമ്പോൾ എടുത്ത വെള്ളം, ഒരു ചിരട്ട അളവിൽ വൈക്കോൽ കത്തിച്ചെടുത്ത ചാരം, ഒരു ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഫെർമെന്റ് ചെയ്യണം.
ഇത്തരത്തിൽ തയ്യാറാക്കിയെടുത്ത വെള്ളത്തിന്റെ കൂട്ട് ചെടിയിലേക്ക് പ്രയോഗിക്കുന്നതിനു മുൻപായി മണ്ണിലാണ് ചെടി നട്ടിട്ടുള്ളത് എങ്കിൽ അതിന് ചുറ്റുമുള്ള തടം വൃത്തിയാക്കി നല്ലതുപോലെ മണ്ണ് ഇളക്കി കൊടുക്കുക. ഗ്രോ ബാഗിലാണെങ്കിലും ചെടിക്ക് ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി വിടണം. ശേഷം ഫെർമെന്റ് ചെയ്തു വെച്ച വെള്ളം ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ കറിവേപ്പില ചെടിയിൽ നല്ല രീതിയിൽ ഇലകൾ ഉണ്ടാകുന്നതായി കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Tips To Grow More Curry Leaves Video Credits :Floral Flair